കേരളം

kerala

ETV Bharat / international

കശ്‌മീരില്‍ സംഘര്‍ഷത്തിന് പാക് ശ്രമമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ - കശ്‌മീര്‍ വിഷയം

"കശ്‌മീരില്‍ സംഘര്‍ഷമാണെന്ന വാര്‍ത്തയാണ് പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നത്, അവര്‍ അങ്ങനെ മാത്രമേ പറയു, കാരണം കഴിഞ്ഞ 70 വര്‍ഷമായി കശ്‌മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്" ജയശങ്കര്‍ പറഞ്ഞു.

കശ്‌മീരില്‍ സംഘര്‍ഷമാണെന്ന് വരുത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

By

Published : Oct 3, 2019, 12:00 PM IST

വാഷിംങ്‌ടണ്‍: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് കശ്‌മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ തീരുമാനം വളരെ ശരിയാണെന്നും അദ്ദേഹം വാഷിംങ്ടണില്‍ പറഞ്ഞു. കശ്‌മീരിലെ തീവ്രവാദികള്‍ക്ക് കരുത്തുപകരുന്ന തലത്തില്‍ ഇന്ത്യന്‍ നടപടിയെ എതിര്‍ക്കുന്ന നിലപാട് പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"കശ്‌മീരില്‍ സംഘര്‍ഷമാണെന്ന വാര്‍ത്തയാണ് പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നത്, അവര്‍ അങ്ങനെ മാത്രമേ പറയു, കാരണം കഴിഞ്ഞ 70 വര്‍ഷമായി കശ്‌മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്" ജയശങ്കര്‍ പറഞ്ഞു. ഇന്ത്യൻ സുരക്ഷാ സേന ജമ്മു കശ്മീരിൽ സംയമനം പാലിച്ചാണ് നില്‍ക്കുന്നതെന്നും ജയശങ്കർ കൂട്ടിച്ചേര്‍ത്തു.
പാക് അധീന കാശ്മീര്‍ പാകിസ്ഥാന്‍ അന്യായമായി കൈവശം വച്ചിരിക്കുകയാണ്, ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളും, രാജ്യത്തിന്‍റെ അധികാരപരിധിയും, ലോക ഭൂപടത്തില്‍ വ്യക്‌തമായി വരച്ചുവച്ചിട്ടുണ്ട്. അപ്രകാരം നോക്കുകയാണെങ്കില്‍ കശ്‌മീര്‍ ഇന്ത്യയുടേതാണെന്നും എസ്. ജയശങ്കര്‍ അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details