ജനീവ: കശ്മീരിലെ ആശയവിനിമയ നിയന്ത്രണങ്ങൾ ഉടൻ നീക്കണമെന്നും താഴ്‌വരയിലെ എല്ലാ രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും മോചിപ്പിക്കണമെന്നും യുഎൻഎച്ച്‌ആർസി. ഇന്ത്യ കശ്മീർ ജനതയുടെ അവകാശങ്ങൾ നിരന്തരം ഇല്ലാതാക്കുന്നുവെന്ന് മനുഷ്യാവകാശ കൗൺസിലിന്‍റെ 43-ാമത് സെഷനിൽ പാകിസ്താൻ മനുഷ്യാവകാശ മന്ത്രി ഷിരീൻ മസാരി പറഞ്ഞു. ഇന്ത്യ കശ്മീരിന്‍റെ പ്രത്യേക പദവി അസാധുവാക്കിയെന്നും സംസ്ഥാനത്തെ രണ്ടായി വിഭജിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആശയവിനിമയ ഉപരോധം നീക്കണമെന്നും കശ്മീർ നേതാക്കളെ മോചിപ്പിക്കണമെന്നും പാകിസ്ഥാൻ - Pak
ഇന്ത്യ കശ്മീർ ജനതയുടെ അവകാശങ്ങൾ നിരന്തരം ഇല്ലാതാക്കുന്നുവെന്ന് മനുഷ്യാവകാശ കൗൺസിലിന്‍റെ 43-ാമത് സെഷനിൽ പാകിസ്താൻ മനുഷ്യാവകാശ മന്ത്രി ഷിരീൻ മസാരി പറഞ്ഞു
![ആശയവിനിമയ ഉപരോധം നീക്കണമെന്നും കശ്മീർ നേതാക്കളെ മോചിപ്പിക്കണമെന്നും പാകിസ്ഥാൻ pak demand release of Kashmiri leaders shireen mazari on kashmir shireen mazari at unhrc pak on kashmir കശ്മീർ Pak ആശയവിനിമയ ഉപരോധം നീക്കണമെന്നും കശ്മീർ നേതാക്കളെ മോചിപ്പിക്കണമെന്നും പാകിസ്ഥാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6201590-692-6201590-1582651001589.jpg)
പാകിസ്ഥാൻ
കശ്മീർ പ്രശ്‌നം അന്താരാഷ്ട്രവൽക്കരിക്കാൻ പാകിസ്ഥാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും കശ്‌മീര്‍ വിഷയം രാജ്യത്തിന്‍റെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യ വാദിച്ചു. യാഥാർത്ഥ്യം അംഗീകരിക്കാനും ഇന്ത്യാ വിരുദ്ധ വാചാടോപങ്ങൾ അവസാനിപ്പിക്കാനും ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.