വാഷിങ്ടണ്‍: അമേരിക്കയിലെ ടെന്നസിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 20 കടന്നു. അമ്പത് പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ശനിയാഴ്‌ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ 21 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ 7 മാസം പ്രായമുള്ള ഇരട്ട കുട്ടികളുണ്ടെന്ന് ഹംഫ്രെയ്‌സ് കൗണ്ടി പൊലീസ് അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്‌ടമായവരെ പ്രസിഡന്‍റ് ജോ ബൈഡന്‍ അനുശോചിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാനത്ത് എത്തിക്കുമെന്ന് ബൈഡന്‍ അറിയിച്ചു.