മെക്സിക്കോ സിറ്റി: മെക്‌സിക്കോ സിറ്റിയിൽ റെയിൽവേ പാലം തകർന്ന് 23 പേർ മരിച്ചു. ഇന്നലെ വൈകിട്ടാണ് ഒലിവോസ്, ടെസോങ്കോ സ്റ്റേഷനുകൾക്ക് സമീപം റെയിൽവേ പാലം തകർന്ന് ട്രെയിൻ റോഡിലേക്ക് പതിച്ചത്.
മെക്സിക്കോ സിറ്റിയിൽ റെയിൽവേ പാലം തകർന്ന് 23 പേർ മരിച്ചു - Mayor Claudia Sheinbaum
ഇന്നലെ വൈകിട്ടാണ് ഒലിവോസ്, ടെസോങ്കോ സ്റ്റേഷനുകൾക്ക് സമീപം റെയിൽവേ പാലം തകർന്ന് ട്രെയിൻ റോഡിലേക്ക് പതിച്ചത്.

മെക്സിക്കോ സിറ്റിയിൽ റെയിൽവേ പാലം തകർന്ന് 23 പേർ മരിച്ചു
ഇതുവരെ 23 മരണങ്ങൾ സ്ഥിരീകരിച്ചെന്നും 60ൽ അധികം പേർക്ക് പരിക്കേറ്റതായും മെക്സിക്കോ സിറ്റി മേയർ ക്ലോഡിയ ഷെയ്ൻബാം അറിയിച്ചു. അപകടത്തെ പറ്റിയുള്ള വിദഗ്ദ്ധ റിപ്പോർട്ട് തയ്യാറാക്കുകയാണെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഷെയ്ൻബാം കൂട്ടിച്ചേർത്തു.
അതേസമയം, പരിക്കേറ്റവരുടെ എണ്ണം 70 ആണെന്ന് റിസ്‌ക് മാനേജ്‌മെന്‍റെ് സെക്രട്ടേറിയറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.