മെക്‌സിക്കോയില്‍ 1,13,000 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു - Mexico coronavirus
നിലവിൽ 19,278 രോഗബാധിതരാണ് ചികിത്സയിലുള്ളത്

Mexico
മെക്സിക്കോ സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,600 പുതിയ പോസിറ്റീവ് കേസുകൾ രജിസ്റ്റർ ചെയ്തതോടെ മെക്‌സിക്കോയില്‍ സ്ഥിരീകരിച്ച ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,13,000 ആയി. ഇതുവരെ രാജ്യത്ത് 13,500 പേർ രോഗം മൂലം മരണമടഞ്ഞു. കൂടാതെ 1,100 പേരുടെ മരണം വൈറസ് മൂലമാണോ എന്ന് വ്യക്തമായിട്ടില്ല. ഇവരുടെ കൊവിഡ് പരിശോധനാ ഫലം കാത്തിരിക്കുകയാണ്. ഫലം പുറത്ത് വരുന്നതോടെ കൊവിഡ് മൂലമുള്ള രാജ്യത്തെ മരണസംഖ്യ ഉയരാനാണ് സാധ്യത. നിലവിൽ മെക്‌സിക്കോയില്‍ 19,278 വൈറസ് ബാധിതരാണ് ചികിത്സയിൽ ഉള്ളത്.