കേരളം

kerala

ETV Bharat / international

ചൈനയുമായി ഒപ്പുവച്ച വ്യാപാര കരാറിൽ ആശങ്കയുണ്ടെന്ന് ഡൊണാൾഡ് ട്രംപ് - Now, feel 'differently' about trade deal with China: Trump

22 മാസക്കാലം നീണ്ടുനിന്ന വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസും ചൈനയും ജനുവരിയിലാണ് കരാർ ഒപ്പിട്ടത്. ഈ സമയത്ത് ഇരു രാജ്യങ്ങളും അര ട്രില്യൺ യുഎസ് ഡോളർ വിലവരുന്ന ഉൽപന്നങ്ങൾക്ക് ടാറ്റ്-ഫോർ-ടാറ്റ് താരിഫ് വർധനവ് വരുത്തി.

ട്രംപ്Now  feel 'differently' about trade deal with China: Trump  ചൈനയുമായി ഒപ്പുവച്ച വ്യാപാര കരാറിൽ ആശങ്കയുണ്ടെന്ന് ഡൊണാൾഡ് ട്രംപ്  ഡൊണാൾഡ് ട്രംപ്  യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.  Now, feel 'differently' about trade deal with China: Trump  Trump
ട്രംപ്

By

Published : May 20, 2020, 11:06 AM IST

വാഷിംഗ്ടൺ: ചൈനയുമായി ഒപ്പുവച്ച വ്യാപാര കരാറിൽ തനിക്ക് ആശങ്കയുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് സംബന്ധിച്ച് നേതൃത്വത്തോടുള്ള നിരാശ പ്രകടിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം ഇത് പറഞ്ഞത്. ചൊവ്വാഴ്ച വരെ, ഒൻപതിനായിരത്തിലധികം അമേരിക്കക്കാർ കൊവിഡ് ബാധിച്ച് മരിച്ചു, 1.5 ദശലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

22 മാസക്കാലം നീണ്ടുനിന്ന വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസും ചൈനയും ജനുവരിയിലാണ് കരാർ ഒപ്പിട്ടത്. ഈ സമയത്ത് ഇരു രാജ്യങ്ങളും അര ട്രില്യൺ യുഎസ് ഡോളർ വിലവരുന്ന ഉൽപന്നങ്ങൾക്ക് ടാറ്റ്-ഫോർ-ടാറ്റ് താരിഫ് വർധനവ് വരുത്തി. ചൈനയുമായുള്ള വ്യാപാര കരാർ ഒപ്പിട്ടപ്പോൾ താൻ വളരെ ആവേശത്തിലായിരുന്നു. എന്നാൽ ഇന്ന് ഈ കരാർ സംബന്ധിച്ച് താൻ ആശങ്കാകുലനാണെന്ന് ട്രംപ് വ്യക്തമാക്കി. ചൈനയുടെ മറ്റ് ഭാഗങ്ങളിലേക്ക് വൈറസ് വ്യാപിച്ചില്ല. വുഹാനിൽ മാത്രമായി അത് അവശേഷിച്ചു. പക്ഷേ, അമേരിക്കയുൾപ്പെടെ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കുള്ള വൈറസിന്‍റെ വ്യാപനം തടയാൻ ചൈനയ്ക്കായില്ല. ഇത്തരം കാര്യങ്ങളിൽ ചൈന വ്യക്തത വരുത്തണമെന്നും ട്രംപ് പറഞ്ഞു.

ABOUT THE AUTHOR

...view details