വാഷിംഗ്‌ടൺ: ചൈനീസ് ആപ്ലിക്കേഷൻ ടിക് ടോക്കിൻ്റെ വിൽപന കരാർ ഒപ്പിടില്ലെന്ന് ഡൊണാൾഡ് ട്രംപ്. കരാറിൻ്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ദേശീയതലത്തിൽ 100 ശതമാനം സുരക്ഷ ഉറപ്പ് നൽകാൻ കഴിയാത്തതിനാലാണ് കരാർ ഒപ്പിടാത്തതെന്നും ട്രംപ്. കഴിഞ്ഞ ഓഗസ്റ്റ് ആറിന് ബൈറ്റ്ഡാൻസുമായുള്ള യുഎസ് ഇടപാടുകൾ നിരോധിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരുന്നു.
ടിക് ടോക്കിൻ്റെ വിൽപന കരാർ ഒപ്പിടില്ലെന്ന് ഡൊണാൾഡ് ട്രംപ്
ടിക് ടോക്കിൻ്റെ വിൽപന കരാർ സംബന്ധിച്ച് സുരക്ഷയിൽ ആശങ്കയുണ്ടെന്നും ദേശീയതലത്തിൽ 100 ശതമാനം സുരക്ഷ ഉറപ്പ് നൽകാൻ കഴിയാത്തതിനാലാണ് കരാർ ഒപ്പിടാത്തതെന്നും ട്രംപ്.
ടിക് ടോക്കിൻ്റെ വിൽപന കരാർ ഒപ്പിടില്ലെന്ന് ഡൊണാൾഡ് ട്രംപ്
ബൈറ്റ്ഡാൻസിൽ നിന്ന് ടിക് ടോക്കിൻ്റെ യുഎസ് പ്രവർത്തനങ്ങൾ സ്വന്തമാക്കാൻ യുഎസ് സോഫ്‌റ്റ്‌വെയർ കമ്പനിയായ ഒറാക്കിൾ ശ്രമിക്കുന്നതായും റിപ്പോർട്ട്. ഇടപാട് സുഗമമാക്കുന്നതിന് യുഎസ് ഗവൺമെൻ്റിന് നഷ്‌ടപരിഹാരം ലഭിക്കണമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതേസമയം സിൻജിയാങ് പ്രവിശ്യയിൽ നടന്ന മനുഷ്യാവകാശ ലംഘനത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി “നുണകൾ നിറഞ്ഞതാണ്” എന്ന് ട്രംപ് ആരോപിച്ചു.
Last Updated : Sep 17, 2020, 10:46 AM IST