വാഷിങ്ടൺ: ഉത്തരകൊറിയ നടത്തിയ ഹൃസ്വദൂര മിസൈൽ പരീക്ഷണത്തിൽ ആശങ്കകളില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങളും മറ്റ് ചിലരും ഭയപ്പെടുന്നത് പോലെ ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണത്തിൽ തനിക്ക് ആശങ്ക ഇല്ല. തനിക്ക് നൽകിയ വാക്ക് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പാലിക്കും. അതുകെണ്ട് തന്നെ ഉത്തരകൊറിയ പരീക്ഷിച്ച ചെറിയ മിസൈലുകളിൽ തനിക്ക് ആശങ്കയില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിൽ ആശങ്കയില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് - കിം ജോങ് ഉൻ
മിസൈൽ പരീക്ഷണത്തിൽ ആശങ്കകളില്ല. മിസൈൽ പരീക്ഷണങ്ങൾ യു എൻ നിയമങ്ങൾ ലംഘിച്ചെന്നും ട്രംപ്.
ഡോണൾഡ് ട്രംപ്
ജപ്പാനിലേക്ക് നാല് ദിവസത്തെ സന്ദർശനത്തിന് പുറപ്പെടും മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ അറിയിച്ചത്. ജപ്പാൻ സന്ദർശനത്തിൽ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേയുമായി ട്രംപ് കൂടികാഴ്ച നടത്തും. അതേ സമയം യുഎന്നിന്‍റെ നിയമങ്ങൾ ലംഘിച്ചാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണമെന്ന് ട്രംപ് ആരോപിച്ചു.