ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള രണ്ടാം ദിന ചർച്ച ഇന്ന്വിയറ്റ്നാമിലെ ഹനോയിൽ ആരംഭിച്ചു. ഇന്നലെയും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.
ആണവ നിരായുധീകരണത്തിന് തയ്യാറെന്ന് ഉത്തര കൊറിയ - കിം ജോങ് ഉൻ
നിരായുധീകരണത്തിന് തയ്യാറല്ലെങ്കിൽ രണ്ടാം കൂടിക്കാഴ്ച്ചക്കായി സമ്മതിച്ചിരുന്നില്ലെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ വ്യക്തമാക്കി.
ഫയൽ ചിത്രം
ആണവ നിരായുധീകരണത്തിൽ ചർച്ച ചെയ്യാൻ സമ്മതമല്ലെങ്കിൽ ട്രംപുമായി രണ്ടാം കൂടിക്കാഴ്ച്ചക്ക് ഒരുങ്ങില്ലായിരുന്നു എന്ന് കിം വ്യക്തമാക്കി. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കിം.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഉത്തരകൊറിയൻ പ്രതിനിധി കിം യോങ് ചോയ് എന്നിവരും നേതാക്കൾക്കൊപ്പമുണ്ട്.