കേരളം

kerala

ETV Bharat / international

മിസൈൽ പരീക്ഷണങ്ങളെ കുറിച്ച് മിണ്ടരുതെന്ന് ഉത്തരകൊറിയ - Europe against raising missile tests at UN

യുഎസിനേയും ബ്രിട്ടനേയും ഫ്രാൻസിനേയും ജര്‍മനിയേയുമാണ് ഉത്തരകൊറിയ വിലക്കിയത്. രാജ്യത്തിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന  നീക്കമായി വിലയിരുത്തുമെന്നും ഉത്തരകൊറിയ.

thറൊഡോങ് സിന്‍മുണ്‍ പത്രം പ്രസിദ്ധീകരിച്ച മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യം

By

Published : Oct 8, 2019, 10:23 AM IST

ന്യൂയോര്‍ക്ക്: തങ്ങളുടെ മിസൈല്‍ പരീക്ഷണങ്ങളെകുറിച്ച് മറ്റ് രാജ്യങ്ങള്‍ യുഎൻ സഭയില്‍ പറയരുതെന്ന് ആവശ്യപ്പെട്ട് ഉത്തരകൊറിയ. അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ജർമ്മനി എന്നി രാജ്യങ്ങളോടാണ് ഉത്തരകൊറിയ ആവശ്യപ്പെട്ടത്. പ്രശ്നം സഭയില്‍ അവതരിപ്പിച്ചാല്‍ അത് രാജ്യത്തിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നീക്കമായി മാത്രമേ വിലയിരുത്തുകയുള്ളുവെന്നും ഉത്തരകൊറിയ പറഞ്ഞു. ബ്രിട്ടന്‍റേയും ഫ്രാൻസിന്‍റേയും സഹായത്തോടെ യുഎന്‍ സഭയില്‍ ജര്‍മനിയാണ് ഇതിനെകുറിച്ച് ചര്‍ച്ച ചെയ്യാൻ തയ്യാറായത്. സുരക്ഷാ കൗണ്‍സില്‍ നിയമങ്ങള്‍ പാലിക്കാതെയാണ് ഉത്തരകൊറിയ സബ്‌മറൈൻ മിസൈല്‍ തൊടുത്തതെന്നാണ് ഈ രാജ്യങ്ങളുടെ വാദം. പുഗുസോങ്-3 എന്ന് പേരിട്ട പുതിയ മിസൈല്‍ കടലിനടിയിലെ മുങ്ങിക്കപ്പലില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് ഉത്തരകൊറിയ തൊടുത്തത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ഒരു പ്രശ്നമായി യുഎന്‍ സഭയില്‍ അവതരിപ്പിക്കാനുള്ള ബുദ്ധി യുഎസിന്‍റേതാണെന്ന് ഉത്തരകൊറിയുടെ യുഎൻ വക്താവ് കിം സോങ് പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ചര്‍ച്ചയ്ക്ക് തയ്യാറായ ശേഷമാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷിച്ചത്. യുഎസ് നിർത്തിവച്ച ആണവ ചർച്ചകൾക്ക് ബദൽ പദ്ധതികൾ കൊണ്ടുവരുമെന്നും ഉത്തര കൊറിയ പ്രസ്താവനയിൽ പറഞ്ഞു

For All Latest Updates

ABOUT THE AUTHOR

...view details