ന്യൂയോർക്ക്: ഒരു രാജ്യവുമായും യുദ്ധം നടത്താൻ ചൈനക്ക് ഉദ്ദേശമില്ലെന്നും തർക്കങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ തുടരുമെന്നും ചൈനീസ് പ്രസിഡൻ്റ് ഷീ-ചിൻ-പിങ്. അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നുവെങ്കിലും സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും മറ്റുള്ളവരുമായുള്ള തർക്കങ്ങൾ പരിഹരിക്കുമെന്ന് ഷീ-ചിൻ-പിങ് പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയുടെ (യു.എൻ.ജി.എ) 75-ാമത് സെഷനിൽ സംസാരിക്കവെയാണ് പരാമർശം.
ഒരു രാജ്യവുമായും യുദ്ധം നടത്താൻ ചൈനക്ക് ഉദ്ദേശമില്ലെന്ന് ഷീ-ചിൻ-പിങ്
അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നുവെങ്കിലും സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും മറ്റുള്ളവരുമായുള്ള തർക്കങ്ങൾ പരിഹരിക്കുമെന്ന് ഷീ-ചിൻ-പിങ് പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയുടെ (യു.എൻ.ജി.എ) 75-ാമത് സെഷനിൽ സംസാരിക്കവെയാണ് പരാമർശം.
ഒരു രാജ്യവുമായും യുദ്ധം നടത്താൻ ചൈനക്ക് ഉദ്ദേശമില്ലെന്ന് ഷീ-ചിൻ-പിങ്
ചൈനയും ഇന്ത്യയും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലും കൊവിഡ് കൈകാര്യം ചെയ്യൽ, വ്യാപാര യുദ്ധം തുടങ്ങിയ നിരവധി വിഷയങ്ങളിലും വാഷിംഗ്‌ടൺ ബീജിങിനെതിരെ തിരിഞ്ഞിരുന്നു. യു.എസും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ വഷളാകുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പരാമർശങ്ങൾ. അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ യു.എൻ വാർഷിക അസംബ്ലി വെർച്വൽ ഫോർമാറ്റിലായിരിക്കും നടക്കുക. ജനറൽ ഡിബേറ്റ് സെപ്‌തംബർ 22 മുതൽ 29 വരെ നടക്കും.