വാഷിംഗ്‌ടൺ: അമേരിക്കൻ നഗരമായ സൗത്ത് ഡക്കോട്ടയിൽ ഉണ്ടായ വിമാനാപകടത്തിൽ ഒമ്പത് പേർ മരിച്ചു. മൂന്ന് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. 12 പേരുമായി പറന്ന പിലാറ്റസ് പിസി -12 വിമാനം പ്രാദേശികസമയം 12:30 ഓടെ തകരുകയായിരുന്നു എന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ഉദ്യോഗസ്ഥർ അറിയിച്ചു. യുഎസ്സിലെ ചേംബർലെയിൻ നഗരത്തിൽ നിന്നും ഐഡഹോ ഫാൽസിലേക്കാണ് വിമാനം പുറപ്പെട്ടത്. അപകടത്തിൽ വിമാനത്തിന്‍റെ പൈലറ്റും മരിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
അമേരിക്കയിൽ വിമാനാപകടം; ഒമ്പത് മരണം - സൗത്ത് ഡക്കോട്ട
12 പേരുമായി പറന്ന പിലാറ്റസ് പിസി -12 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

അമേരിക്കയിൽ വിമാനാപകടം
വിമാനം അപകടത്തിൽപ്പെട്ട സമയം ചേംബർലെയിൻ കൊടുങ്കാറ്റ് മുന്നറിയിപ്പുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിനുണ്ടായ തകരാറിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ട്വിറ്ററിലൂടെ അറിയിച്ചു.