വാഷിങ്‌ടൺ: മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിൽ ട്രക്ക് മറിഞ്ഞ് 17 പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തിങ്കളാഴ്‌ച ഉച്ചയോടെ നിക്കരാഗ്വയിലെ മൊണ്ടാനിറ്റ പ്രദേശത്താണ് അപകടമുണ്ടായത്. നാല് പേരുടെ പരിക്ക് അതീവ ഗുരുതരമാണ്. മരിച്ചവരിൽ 12 സ്‌ത്രീകളും ഒരു കുട്ടിയുമുണ്ട്.
നിക്കരാഗ്വയിലെ വാഹനാപകടത്തിൽ 17 പേർക്ക് ദാരുണാന്ത്യം - അമേരിക്ക നിക്കരാഗ്വ വാഹനാപകടം
വാസ്ലാല ടൗണിൽ നിന്ന് സാൻ അന്‍റോണിയോ ഡി യാരോ പ്രദേശത്തേക്ക് സഞ്ചരിക്കുകയായിരുന്ന ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
വാഹനാപകടം
വാസ്ലാല ടൗണിൽ നിന്ന് സാൻ അന്‍റോണിയോ ഡി യാരോ പ്രദേശത്തേക്ക് സഞ്ചരിക്കുകയായിരുന്ന ട്രക്കിന്‍റെ ബ്രേക്ക് തകരാറിലായതിനെ തുടർന്നാണ് അപകടമുണ്ടായത്. അതിദാരുണവും നിഷ്‌ഠൂരവുമായ അപകടമാണെന്ന് വാസ്ലാല മേയർ ജർമൻ വർഗാസ് റേഡിയോയിലൂടെ പ്രതികരിച്ചു.