ന്യൂയോർക്ക്:ന്യൂയോർക്കിലെ പഞ്ചാബ് സമൂഹത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായി 2020 ഒക്ടോബർ 23. 101 അവന്യൂ, 111 സ്ട്രീറ്റ് മുതൽ 123 സ്ട്രീറ്റ് വരെയുള്ള പ്രദേശത്തെ പഞ്ചാബ് അവന്യൂ എന്നാണ് നാമകരണം ചെയ്തു.
പഞ്ചാബ് സമൂഹത്തോട് ആദരം, ന്യൂയോർക്കിലെ സ്ട്രീറ്റുകളുടെ പേര് മാറ്റി - പഞ്ചാബ് അവന്യൂ
പേർ മാറ്റിയ സ്ട്രീറ്റിൽ ഏറ്റവും വലിയ രണ്ട് സിഖ് ആരാധനാലയങ്ങൾ (ഗുരുദ്വാരസ്) സ്ഥിതിചെയ്യുന്നത് ലെഫെർട്ട്സ് ബൊളിവാർഡിനും 113 സ്ട്രീറ്റിനുമിടയിലാണ്.
![പഞ്ചാബ് സമൂഹത്തോട് ആദരം, ന്യൂയോർക്കിലെ സ്ട്രീറ്റുകളുടെ പേര് മാറ്റി New York Sikh community co names street Punjab Avenue Punjabi community Adrienne Adams പഞ്ചാബ് സമൂഹത്തോട് ആദരം പഞ്ചാബ് അവന്യൂ ന്യൂയോർക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9317205-626-9317205-1603707905970.jpg)
ഒക്ടോബർ 23 വെള്ളിയാഴ്ചയാണ് കൗൺസിൽ അംഗം അഡ്രിയാൻ ആഡംസ് അവന്യൂവിന്‍റെ പേരുമാറ്റുന്നതിനായുള്ള പ്രമേയം ന്യൂയോർക്ക് സിറ്റി കൗൺസിലിൽ അവതരിപ്പിച്ചത്. പേര് മാറ്റിയ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത് പഞ്ചാബി സമൂഹം ആയതാണ് പേര് മാറ്റാനുള്ള കാരണം. ഏറ്റവും വലിയ രണ്ട് സിഖ് ആരാധനാലയങ്ങൾ (ഗുരുദ്വാരസ്) സ്ഥിതിചെയ്യുന്നത് ലെഫെർട്ട്സ് ബൊളിവാർഡിനും 113 സ്ട്രീറ്റിനുമിടയിലാണ്.
പേര് മാറ്റൽ ചടങ്ങിൽ അസംബ്ലി അംഗം ഡേവിഡ് വെപ്രിൻ, ഗുരുദ്വാര സിഖ് കൾച്ചറൽ സൊസൈറ്റി, ബാബ മഖാൻ ഷാ ലോബാന സിംഗ്, സെന്‍റർ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പഞ്ചാബി സമൂഹത്തിലെ പ്രമുഖർ, ഓമ്‌നി മോർട്ട്‌ഗേജ് പ്രസിഡന്‍റ് ഹെർമൻ സിംഗ്, എച്ച്.എസ് ടൂർ, ജയ് ജസ്ബീർ സിംഗ് എന്നിവർ പങ്കെടുത്തു.