ന്യൂയോർക്ക്:ലൈഗികാരോപണത്തെത്തുടർന്ന് വിവാദത്തിലായ ന്യൂയോർക്ക് ഗവർണർ ആൻഡ്രു കുമൊ രാജിവച്ചു. ന്യൂയോർക്ക് അറ്റോർണി ജനറൽ ലൈംഗികാരോപണങ്ങളിൽ പലതും ശരിവച്ചതിനെ തുടർന്നാണ് ഗവർണറുടെ രാജി. നിലവില്‍ സര്‍വീസില്‍ ഉള്ളവരും മുന്‍ ജീവനക്കാരും ഉള്‍പ്പെടെയുള്ളവരെയാണ് കുമൊ ലൈംഗികമായി ഉപദ്രവിച്ചത്.
കുമൊക്കെതിരെ കൂടെ ജോലി ചെയ്തിരുന്നവരും പൊതുപരിപാടികളില്‍ കണ്ടുമുട്ടിയവരും ഉള്‍പ്പടെ നിരവധി വനിതകളാണ് പരാതികളുമായി രംഗത്തു വന്നിരുന്നത്. കുമൊയുടെ ഓഫീസിലെ ജീവനക്കാരികളും സ്വകാര്യഭാഗങ്ങളില്‍ കയറിപിടിച്ചെന്ന് ആരോപിച്ചിരുന്നു. ലൈംഗിക ആരോപണങ്ങൾ നിഷേധിച്ച ഗവർണർ ആരേയും അനാവശ്യമായി സ്പർശിക്കുക പോലും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചിരുന്നു.