ന്യൂയോർക്ക്:ഹൂഡ്‌സിൻ വാലിയിൽ ജൂത മത ആഘോഷത്തിനിടെ ഉണ്ടായ ആക്രമണം ഭീകര പ്രവർത്തനമാണെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ. സംഭവം കേവലം ആക്രമണം ആയിരുന്നില്ലെന്നും മതപരമായ വിദ്വേഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ കുറ്റ കൃത്യാന്വേഷണ ഏജൻസി (ഹേറ്റ് ക്രൈം ടാസ്‌ക് ഫോഴ്‌സ്) സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആൻഡ്രൂ ക്യൂമോ പറഞ്ഞു. അതേസമയം ജൂത മതസ്ഥർക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ന്യൂയോർക്കിൽ ഹനുക്ക ആഘോഷത്തിനിടെ ആക്രമണം; മതവിദ്വേഷമെന്ന് ഗവർണർ ആൻഡ്രൂ ക്യൂമോ - ഹനുക്ക ആഘോഷത്തിനിടെ ആക്രമണം
ഹനുക്ക ആഘോഷത്തിനിടെ ആക്രമണത്തിന് ഇരയായി പരിക്കേറ്റ അഞ്ച് പേരും ഹസിദിക്ക് ജൂത വിഭാഗത്തിലുള്ളവരാണ്. സംഭവം കേവലം ആക്രമണം ആയിരുന്നില്ലെന്നും മതപരമായ വിദ്വേഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ന്യൂയോർക്കിൽ ഹനുക്ക ആഘോഷത്തിനിടെ ആക്രമണം; മതവിദ്വേഷമെന്ന് ഗവർണർ ആൻഡ്രൂ ക്യൂമോ
ഹനുക്ക ആഘോഷത്തിനിടെ ആക്രമണത്തിന് ഇരയായി പരിക്കേറ്റ അഞ്ച് പേരും ഹസിദിക്ക് ജൂത വിഭാഗത്തിലുള്ളവരാണ്. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപലപിച്ചു. പ്രസിഡന്റ് റുവെൻ റിവലിനും സംഭവത്തിൽ ആശങ്കയറിച്ചു.