ജനീവ: എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണെന്ന് ഡബ്ല്യുഎച്ച്ഒ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് അറിയിച്ചു.
എട്ട് രാജ്യങ്ങളിൽ കൂടി കൊറോണ വകഭേദം കണ്ടെത്തി
ആഗോളതലത്തിൽ 7,97,12,010 കേസുകളും 17,47,790 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
സംരക്ഷണ നടപടികൾ വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ അദ്ദേഹം പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് ചെറുപ്പക്കാർക്കിടയിൽ അതിവേഗത്തിൽ വ്യാപിക്കുന്നതാണെന്നും വ്യക്തമാക്കി. കഴിഞ്ഞ ആഴ്‌ച യുകെയിൽ കൊറോണ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് നിരവധി രാജ്യങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ 7,97,12,010 കേസുകളും 17,47,790 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി അമേരിക്ക തുടരുന്നു. ഇന്ത്യയും ബ്രസീലുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.