കേരളം

kerala

ETV Bharat / international

മസൂദ് അസറിനെതിരെ പ്രമേയവുമായി യുഎസ്; ചൈനക്ക് വിമര്‍ശനം

ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യല്‍, അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കല്‍, സാമ്പത്തിക സഹായം നല്‍കല്‍ എന്നീ കുറ്റങ്ങളാണ് മസൂദിനെതിരെ പ്രമേയത്തില്‍ ഉന്നയിക്കുന്നത്.

മസൂദ് അസര്‍

By

Published : Mar 28, 2019, 11:29 AM IST

ജെയ്ഷെ ഇ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയവുമായി അമേരിക്ക വീണ്ടും യുഎന്‍ രക്ഷാസമിതിയില്‍. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടു കൂടിയാണ് അമേരിക്ക പ്രമേയം കൊണ്ടു വന്നത്. അല്‍ ഖ്വയ്ദയുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പ്രമേയത്തില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് എന്തായിരിക്കുമെന്നാണ് അമേരിക്ക ഒറ്റുനോക്കുന്നത്. വിറ്റോ അധികാരം ഉപയോഗിക്കാതിരിക്കാന്‍ ചൈനക്കെതിരെ കടുത്ത വിമര്‍ശനമാണ് അമേരിക്ക ഉന്നയിക്കുന്നത്. സ്വന്തം രാജ്യത്തെ മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാതെ ലോകത്തുള്ള മുസ്ലീം ഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് ചൈന സ്വീകരിക്കുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചു.

അതേ സമയം പ്രമേയം പാസായാല്‍ മസൂദിന്‍റെ ലോകമെമ്പാടുമുള്ള ആസ്തികള്‍ മരവിക്കപ്പെടുകയും യാത്രവിലക്ക് നേരിടേണ്ടിവരുകയും ചെയ്യുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ചൈന ഒഴികെയുള്ള നാല് സ്ഥിരാംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി നലപാട് സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുമ്പും മസൂദിനെതിരെ അവതരിപ്പിച്ച പ്രമേയങ്ങളെ വീറ്റോ അധികാരം ഉപയോഗിച്ച് എതിര്‍ക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചു പോന്നത്.

ABOUT THE AUTHOR

...view details