വാഷിംഗ്‌ടൺ: അമേരിക്കയില്‍ നിന്നും രണ്ട് യുഎസ് ബഹിരാകാശ സഞ്ചാരികളുമായി അമേരിക്കൻ റോക്കറ്റ് അടുത്ത മാസം 27ന് പുറപ്പെടുമെന്ന് നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) മേധാവി ജിം ബ്രിഡൻസ്റ്റൈൻ അറിയിച്ചു. കൊവിഡ് ആഗോള മഹാമാരിയായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 2011 ജൂണിൽ അറിയിച്ചിരുന്ന പോലെ ബഹിരാകശത്തേക്ക് മനുഷ്യനെയും വഹിച്ചുള്ള നാസയുടെ ദൗത്യം സാധ്യമാകുമോ എന്ന് ആശങ്കൾ നിലനിന്നിരുന്നു. എന്നാൽ, ഈ വർഷം മെയ് മാസം തന്നെ ബഹിരാകാശയാത്രികരായ റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലി എന്നിവരെ വഹിച്ചുകൊണ്ടുള്ള ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം വിക്ഷേപിക്കും. സ്പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിനെയാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്.
രണ്ട് ബഹിരാകാശ സഞ്ചാരികളുമായി സ്‌പേസ് എക്‌സ് മെയ് 27ന് വിക്ഷേപിക്കും - american aeronauts
റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലി എന്നിവരെ വഹിച്ചുകൊണ്ടുള്ള ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം മെയ് 27ന് വിക്ഷേപിക്കും.
മെയ് 27ന് വൈകുന്നേരം 4:32ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ 39എ വിക്ഷേപണ പാതയിൽ നിന്നും റോക്കറ്റ് വിക്ഷേപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അപ്പോളോയുടെയും മറ്റ് ബഹിരാകാശ ദൗത്യങ്ങൾക്കും ഉപയോഗിച്ച ചരിത്രപരമായ വിക്ഷേപണ പാത കൂടിയാണിത്. ബെൻകെനും ഹർലിക്കും കഴിഞ്ഞ കുറേ വർഷങ്ങളായി പരിശീലനം നൽകി വരികയാണ്. ഈ ദൗത്യം നടപ്പിലാക്കുന്നതോടെ യുഎസിന് ഇനി റഷ്യയെ ആശ്രയിക്കേണ്ടി വരില്ല. എലോൺ മസ്‌ക് സ്ഥാപിച്ച സ്‌പേസ് എക്‌സ് എന്ന കമ്പനിയാണ് ക്രൂ ഡ്രാഗൺ നിർമിച്ചിരിക്കുന്നത്. ഈ വിക്ഷേപണ ദൗത്യം വിജയിച്ചാൽ ബഹിരാകാശത്തേക്ക് യാത്രികരെ അയക്കുന്ന ആദ്യ സ്വകാര്യ കമ്പനിയായി സ്‌പേസ് എക്‌സ് മാറും.