വാഷിങ്‌ടൺ: അമേരിക്കയിൽ വരാനിരിക്കുന്ന ജോ ബൈഡൻ യുഗത്തെ ഇനിമുതൽ ഹൗസ് സ്‌പീക്കർ നാൻസി പെലോസി നയിക്കും. ബുധനാഴ്‌ചയാണ് യുഎസിലെ ഡെമോക്രാറ്റിക്ക് നിയമനിർമതാക്കൾ ചേർന്ന് 80കാരിയായ നാൻസിയെ നാമനിർദേശം ചെയ്‌തത്. യുഎസ് കോൺഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റാങ്ക് കരസ്ഥമാക്കിയ വനിതയാണ് പെലോസി. യുഎസ് ഹൗസ് സ്‌പീക്കറിനായി വെർച്വൽ തെരഞ്ഞെടുപ്പിലൂടെയാണ് അവർ നാമനിർദേശം ചെയ്യപ്പെട്ടത്. ജോ ബൈഡനും കമല ഹാരിസിനും ഒപ്പം പ്രവർത്തിക്കാൻ ഇനിയും കാത്തിരിക്കാനാകില്ലെന്നും താൻ അത്യധികം ആവേശത്തിലാണെന്നും നാൻസി പെലോസി പ്രതികരിച്ചു.
യുഎസിൽ ബൈഡൻ യുഗത്തെ നയിക്കാൻ നാൻസി പെലോസി - നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ
വീണ്ടും സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെടുമെന്ന സൂചനയോടെ നാൻസി പെലോസിയെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ അഭിനന്ദനമറിയച്ചു
കൊവിഡ് പ്രതിസന്ധിയെ തുരത്തുന്നതിനും ആരോഗ്യ പരിരക്ഷ, സാമ്പത്തിക സുരക്ഷ, കോടതികൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കക്കാർക്ക് നീതി കൈവരിക്കുന്നതിന് മുൻഗണന നൽകാനും പ്രവർത്തിക്കുമെന്ന് നാമനിർദേശം ചെയ്യപ്പെട്ടതിന് ശേഷം പെലോസി പ്രതിജ്ഞയെടുത്തു. അതേസമയം ഡെമോക്രാറ്റിക് നേതൃത്വത്തിൽ കൊവിഡിനെ നിയന്ത്രണത്തിലാക്കാനും സമ്പദ്‌വ്യവസ്ഥയെ മികച്ച രീതിയിൽ വളർത്തിയെടുക്കാനും പെലോസിക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ പ്രതികരിച്ചു. പെലോസി വിജയിക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.