വാഷിങ്‌ടൺ:ഡൊണാൾഡ് ട്രംപിന്‍റെ ഇംപീച്ച്‌മെന്‍റ് നടപടികളെക്കുറിച്ച് സൂചന നൽകാതെ ജനപ്രതിനിധി സഭ സ്‌പീക്കർ നാൻസി പെലോസി. കൊവിഡ് വാക്‌സിനുകൾക്കുള്ള സാമ്പത്തിക സഹായവും ദുരിതാശ്വാസ സഹായങ്ങളും വേഗത്തിലാക്കാനുള്ള ബൈഡന്‍റെ പദ്ധതികൾക്ക് ഇംപീച്ച്‌മെന്‍റിനേക്കാൾ മുൻഗണന നൽകുന്നുവെന്ന് പെലോസി പറഞ്ഞു. ഇംപീച്ച്‌മെന്‍റ് നടപടികളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നാൻസി പെലോസി നൽകിയില്ല.
ട്രംപിന്‍റെ ഇംപീച്ച്‌മെന്‍റ്; നടപടികളെക്കുറിച്ച് സൂചന നൽകാതെ നാൻസി പെലോസി - സൂചന നൽകാതെ നാൻസി പെലോസി
കൊവിഡ് വാക്‌സിനുകൾക്കുള്ള സാമ്പത്തിക സഹായവും ദുരിതാശ്വാസ സഹായങ്ങളും വേഗത്തിലാക്കാനുള്ള ബൈഡന്‍റെ പദ്ധതികൾക്ക് ഇംപീച്ച്‌മെന്‍റിനേക്കാൾ മുൻഗണന നൽകുന്നുവെന്ന് നാൻസി പെലോസി

കാപിറ്റോൾ ആക്രമണത്തില്‍ പങ്കെടുത്തവർ ജനാധിപത്യത്തിലെ തീവ്രവാദികളാണെന്നും അവരെ നയിച്ച ട്രംപ് രാജ്യത്തിന് ഭീഷണിയാണെന്നും പെലോസി നേരത്തെ വിമർശിച്ചിരുന്നു. ജനുവരി ആറിന് യുഎസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനം നടക്കുന്ന സമയത്ത് ട്രംപ് അനുകൂലികൾ കാപിറ്റോൾ മന്ദിരത്തില്‍ നടത്തിയ അതിക്രമങ്ങളുടെ പേരിലാണ് ഡെമോക്രാറ്റുകൾ ട്രംപിന് എതിരെ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ടുവന്നത്.
സഭയുടെ പ്രോസിക്യൂട്ടർമാരായി പ്രവർത്തിക്കുന്ന ഒമ്പത് ഇംപീച്ച്‌മെന്‍റ് മാനേജർമാർ വിചാരണയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതായി പെലോസി അറിയിച്ചിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപ്. ജനപ്രതിനിധി സഭയില്‍ പത്ത് റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിന് എതിരെ വോട്ട് ചെയ്‌തത് ശ്രദ്ധേയമായി.