സിയോൾ: യുഎന്‍ രക്ഷാസമിതിയുടെ വിലക്കു ലംഘിച്ച് ഉത്തരകൊറിയ കഴിഞ്ഞ ആഴ്ച ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിച്ചിരുന്നു. യുഎസില്‍ ജോ ബൈഡന്‍ പ്രസിഡന്‍റായ ശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമായിരുന്നു അത്. കഴിഞ്ഞ ദിവസം രണ്ടു മിസൈലുകളാണ് ജപ്പാന്‍ കടലിലേക്കു തൊടുത്തത്. ജോ ബൈഡന്റെ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താനായിരുന്നു മിസൈല്‍ പരീക്ഷണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഉത്തരകൊറിയയുടെ അനധികൃത ആയുധപദ്ധതികള്‍ അയല്‍രാജ്യങ്ങള്‍ക്കുയര്‍ത്തുന്ന ഭീഷണിയാണ് വ്യക്തമാകുന്നതെന്ന് അമേരിക്കയുടെ പസഫിക് കമാന്‍ഡ് പ്രതികരിച്ചു.
മിസൈല്‍ ആക്രമണം; യുഎന്നിന്‍റെ ഇരട്ടത്താപ്പെന്ന് ഉത്തരകൊറിയ - യുഎന്നിന്‍റെ ഇരട്ടത്താപ്പെന്ന് ഉത്തരകൊറിയ
ഉത്തരകൊറിയയോടുള്ള യുഎസിന്‍റെ ശത്രുതക്കുള്ള തിരിച്ചടിയാണിതെന്നും ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മിസൈല്‍ ആക്രമണം; യുഎന്നിന്‍റെ ഇരട്ടത്താപ്പെന്ന് ഉത്തരകൊറിയ
എന്നാല്‍ ഇത് അധികാര നിഷേധവും ഇരട്ടത്താപ്പ് നയവുമാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥൻ ജോ ചോൽ സു പറഞ്ഞു. ഉത്തരകൊറിയയോടുള്ള യുഎസിന്‍റെ ശത്രുതക്കുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.