അമേരിക്കയില്‍ മൈസൂരു സ്വദേശിയെ അപരിചിതൻ വെടിവച്ചു കൊന്നു - Mysore youth shot dead
സാൻ ബെർണാർഡിനോയിലെ കാലിഫോർണിയ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്ന അഭിഷേക് സുധേഷ് ഭട്ട് ആണ് കൊല്ലപ്പെട്ടത്
അമേരിക്കയില്‍ മൈസൂരു സ്വദേശിയെ അപരിചിതൻ വെടിവച്ചു കൊന്നു
ബെംഗളൂരൂ: കാലിഫോർണിയ ഹോട്ടലിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന 25 കാരനായ മൈസൂരു സ്വദേശിയെ അപരിചിതൻ വെടിവച്ചു കൊന്നു. അമേരിക്കയിലെ സാൻ ബെർണാർഡിനോയിലെ കാലിഫോർണിയ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്ന അഭിഷേക് സുധേഷ് ഭട്ട് ആണ് കൊല്ലപ്പെട്ടത്. കുവേംപുനഗറിലെ അഭിഷേകിന്‍റെ കുടുംബത്തിന് ഇന്നലെ രാത്രിയാണ് മരണ വിവരം ലഭിച്ചത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പ്രൊഫൈൽ അനുസരിച്ച് കമ്പ്യൂട്ടർ സയൻസില്‍ ടീച്ചിംഗ് അസിസ്റ്റന്‍റായിരുന്നു അഭിഷേക് സുധേഷ് ഭട്ട്.
Last Updated : Nov 30, 2019, 12:00 PM IST