കേരളം

kerala

ETV Bharat / international

പട്ടാള ഭരണം, പലായനം, കൊവിഡ്; മ്യാന്‍മറില്‍ അടിയന്തര സഹായം വേണ്ടത് 30 ലക്ഷം പേര്‍ക്കെന്ന് യുഎന്‍ - Myanmar 3 million assistance news

കൊവിഡും രാജ്യത്തെ അരക്ഷിതാവസ്ഥയും മൂലം മ്യാന്‍മറിലെ ജനങ്ങള്‍ മാനുഷിക പ്രതിസന്ധി നേരിടുകയാണെന്ന് യുഎന്‍ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ്

മ്യാന്‍മര്‍ യുഎന്‍ വാര്‍ത്ത  മ്യാന്‍മര്‍ അടിയന്തര സഹായം വാര്‍ത്ത  മ്യാന്‍മര്‍ മാനുഷിക പ്രതിസന്ധി വാര്‍ത്ത  മ്യാന്‍മര്‍ ഐക്യരാഷ്‌ട്രസഭ വാര്‍ത്ത  മ്യാന്‍മര്‍ ഐക്യരാഷ്‌ട്രസഭ  മ്യാന്‍മര്‍ യുഎന്‍  യുഎന്‍ ഒസിഎച്ച്എ വാര്‍ത്ത  മ്യാന്‍മര്‍ കൊവിഡ് വാര്‍ത്ത  മ്യാന്‍മര്‍ പട്ടാള ഭരണം വാര്‍ത്ത  മ്യാന്‍മര്‍ പലായനം വാര്‍ത്ത  മ്യാന്‍മര്‍ അരക്ഷിതാവസ്ഥ വാര്‍ത്ത  മ്യാന്‍മര്‍ ഭക്ഷ്യക്ഷാമം വാര്‍ത്ത  മ്യാന്‍മര്‍ അടിയന്തര സഹായം വാര്‍ത്ത  Myanmar humanitarian crisis  Myanmar humanitarian crisis news  Myanmar 3 million assistance news  myanmar UN news
പട്ടാള ഭരണം, പലായനം, കൊവിഡ്; മ്യാന്‍മറില്‍ അടിയന്തര സഹായം വേണ്ടത് 30 ലക്ഷം പേര്‍ക്കെന്ന് യുഎന്‍

By

Published : Sep 28, 2021, 7:04 AM IST

ന്യൂയോര്‍ക്: പട്ടാള ഭരണം തുടരുന്ന മ്യാൻമറില്‍ ഏകദേശം 30 ലക്ഷം ആളുകൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുഎൻ. കൊവിഡും രാജ്യത്തെ അരക്ഷിതാവസ്ഥയും മൂലം മ്യാന്‍മറിലെ ജനങ്ങള്‍ മാനുഷിക പ്രതിസന്ധി നേരിടുകയാണെന്ന് യുഎന്‍ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (ഒസിഎച്ച്എ) പ്രസ്‌താവനയില്‍ പറഞ്ഞു.

പട്ടാള ഭരണവും അരക്ഷിതാവസ്ഥയും

'മ്യാന്‍മറില്‍ ഏകദേശം 30 ലക്ഷം ആളുകൾക്ക് മാനുഷിക സഹായം ആവശ്യമാണ്. യാങ്കോണിലേയും മണ്ടാലേയിലേയും നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ആളുകള്‍ക്കും തെക്ക്-കിഴക്ക്, പടിഞ്ഞാറൻ മ്യാൻമറിലുള്ള സംഘര്‍ഷം ഏറ്റവുമധികം ബാധിച്ചവര്‍ക്കുമാണ് അടിയന്തരമായി സഹായം ആവശ്യമുള്ളത്.

ഫെബ്രുവരി 1 മുതൽ സായുധ ഏറ്റുമുട്ടലുകളും അരക്ഷിതാവസ്ഥയും കാരണം 2,20,000 ലക്ഷത്തിലധികം ആളുകൾക്ക് പലായനം ചെയ്യേണ്ടി വന്നു. കച്ചിൻ, ഷാൻ, ചിൻ, കയാഹ്, കെയ്ൻ തുടങ്ങിയ സംസ്ഥാനങ്ങളും സാഗയിംഗ്, മാഗ്‌വേ എന്നി ടൗൺഷിപ്പുകളുമാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്.

കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി

രാജ്യത്തെ കൊവിഡ് സാഹചര്യവും ആശങ്കാജനകമായി തന്നെ തുടരുകയാണെന്ന് യുഎന്‍ പറയുന്നു. സെപ്റ്റംബർ 24 വരെ 455,000 കേസുകളും 17,000 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് പരിശോധന കുറവായതിനാല്‍ യഥാര്‍ഥ സംഖ്യ നിലവിലെ കണക്കുകളേക്കാള്‍ കൂടുതലാകാനാണ് സാധ്യത.

വെല്ലുവിളികള്‍ക്കിടയിലും മ്യാന്‍മറില്‍ അടിയന്തര സഹായമെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും യുഎന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. മെയ് മുതൽ വേൾഡ് ഫുഡ് പ്രോഗ്രാം യാങ്കോൺ മേഖലയില്‍ 8,00,000 ത്തിലധികം പേര്‍ക്ക് സഹായമെത്തിച്ചിട്ടുണ്ട്.

ഫെബ്രുവരി 1ന് മ്യാൻമർ സൈന്യം സൂചി സര്‍ക്കാരിനെ അട്ടിമറിക്കുകയും ഒരു വർഷം നീണ്ടുനിൽക്കുന്ന അടിയന്തരാവസ്ഥ രാജ്യത്ത് പ്രഖ്യാപിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് മ്യാൻമർ പ്രക്ഷുബ്‌ധമാകുന്നത്. പട്ടാള അട്ടിമറി ജനകീയ പ്രക്ഷോഭത്തിന് കാരണമായി. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താന്‍ സായുധസേന തെരുവിലിറങ്ങിയതോടെ രക്തച്ചൊരിച്ചിലിനാണ് മ്യാന്‍മര്‍ സാക്ഷ്യം വഹിച്ചത്.

Also read: മ്യാൻമര്‍ സൈനിക അട്ടിമറി; ജനകീയ പ്രക്ഷോഭം ശക്തിപ്പെടുന്നു

ABOUT THE AUTHOR

...view details