ലോസ് ഏഞ്ചൽസിലെ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം - അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്ക്
അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾക്കും തീപിടിച്ചു. ശനിയാഴ്ച വൈകീട്ട് 6.26നാണ് സംഭവം.
ലോസ് ഏഞ്ചൽസിലെ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം
വാഷിങ്‌ടൺ: ലോസ് ഏഞ്ചൽസിലെ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം. 11 അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾക്കും തീപിടിച്ചു. ശനിയാഴ്ച വൈകീട്ട് 6.26 നാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ധീരരായ അഗ്നിശമന സേനാംഗങ്ങൾക്കൊപ്പമാണ് താനെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ലോസ് ഏഞ്ചൽസ് മേയർ എറിക് ഗാർസെറ്റി ട്വീറ്റ് ചെയ്തു.