വാഷിങ്‌ടണ്‍: വാഷിങ്ടണിലെ മില്‍വൗക്കി ബീയര്‍ നിര്‍മാണ ശാലയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട തൊഴിലാളിയായ മില്‍വൗക്കി സ്വദേശിയായ 51 കാരനാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ പ്രതിയും കൊല്ലപ്പെട്ടതായി സൂചനയുണ്ട്. മറ്റൊരു ജോലിക്കാരന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് അക്രമി കമ്പനിക്കുള്ളില്‍ പ്രവേശിച്ചത്. വെടിവെപ്പില്‍ കമ്പനിയുടെ വിവിധ ഭാഗങ്ങളില്‍ തീപിടിച്ചിട്ടുണ്ട്.
ബീയര്‍ നിര്‍മാണ ശാലയില്‍ വെടിവെപ്പ്; ആറ് മരണം - അമേരിക്ക വെടിവെപ്പ്
കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട തൊഴിലാളിയാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ പ്രതിയും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.
തീപിടിക്കാന്‍ സാധ്യതയുള്ള നിരവധി വസ്‌തുക്കള്‍ സ്ഥാപനത്തിനുള്ളില്‍ ഉള്ളതിനാല്‍ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അതിനാല്‍ തന്നെ സമീപവാസികളോട് സ്ഥാപനത്തിന്‍റെ സമീപത്തേക്ക് വരരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി. സമീപത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസവും പ്രതി കമ്പനിയില്‍ വെടിവെപ്പ് നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അന്ന് ആളപായമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്‌ചയുണ്ടായ കൂട്ടി പിരിച്ചുവിടലില്‍ കമ്പനിയിലെ അഞ്ഞൂറോളം പേര്‍ക്ക് ജോലി നഷ്‌ടപ്പെട്ടിരുന്നു.