കേരളം

kerala

ETV Bharat / international

വർണ വിവേചനത്തിനെതിരെ ബോസ്റ്റണിൽ അമ്മമാരുടെ പ്രതിഷേധം - അമ്മമാരുടെ മാർച്ച്

'മാർച്ച് ലൈക്ക് എ മദർ ഫോർ ബ്ലാക്ക് ലൈവ്‌സ്' എന്ന റാലിയിൽ നൂറുകണക്കിന് അമ്മമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു

Black lives in Boston  Mothers march  Black lives matter  ബോസ്റ്റണിൽ അമ്മമാരുടെ മാർച്ച്  അമ്മമാരുടെ മാർച്ച്  'മാർച്ച് ലൈക്ക് എ മദർ ഫോർ ബ്ലാക്ക് ലൈവ്‌സ്'
വർണ വിവേചനത്തിനെതിരെ ബോസ്റ്റണിൽ അമ്മമാരുടെ പ്രതിഷേധം

By

Published : Jun 28, 2020, 12:20 PM IST

വാഷിങ്‌ടൺ: വർണ വിവേചനത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ബോസ്റ്റണിൽ അമ്മമാരുടെ മാർച്ച്. ശനിയാഴ്‌ച നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് അമ്മമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. കുട്ടികൾ, മാതാപിതാക്കൾ, അവരുടെ ബന്ധുക്കൾ തുടങ്ങിയവരും 'മാർച്ച് ലൈക്ക് എ മദർ ഫോർ ബ്ലാക്ക് ലൈവ്‌സ്' എന്ന റാലിയിൽ പങ്കെടുത്തു. ജോർജ്ജ് ഫ്ലോയ്‌ഡ്, ബ്രിയോണ ടെയ്‌ലർ, അഹ്‌മോദ് അർബെറി എന്നിവരുടെ കൊലപാതകങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് സമാധാനപരമായി മാർച്ച് നടത്തിയത്. വംശീയതക്കെതിരെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും കുട്ടികളെ സംരക്ഷിക്കാനും അമ്മമാരെ പ്രാപ്‌തരാക്കുക എന്നതാണ് മാർച്ചിന്‍റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

ABOUT THE AUTHOR

...view details