ആഗോളതലത്തിൽ 7,26,54,602 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5,08,71,457 പേർ രോഗമുക്തി നേടുകയും 16,19,028 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.
ആഗോളതലത്തിൽ ഏഴു കോടിയിലധികം കൊവിഡ് രോഗികൾ - seven crore covid patients worldwide
ആകെ കൊവിഡ് രോഗികളുടെ എണ്ണം 7,26,54,602, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,08,71,457.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളും കൊവിഡ് മരണങ്ങളുമുള്ളത്. 1,67,37,267 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3,06,459 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. യുഎസിലെ ഫൈസർ നിർമിക്കുന്ന വാക്‌സിനും ജർമ്മനിയുടെ ബയോടെക്കിന്‍റെ വാക്‌സിനും കഴിഞ്ഞ ബുധനാഴ്‌ച കാനഡയിലെ ആരോഗ്യ റെഗുലേറ്റർ അംഗീകരിച്ചു. ഇറ്റലിയിൽ 484 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കൊവിഡ് മരണ സംഖ്യയാണിത്.
അൾജീരിയൻ പ്രസിഡന്‍റ് അബ്‌ദുൾ മജീദ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഒക്‌ടോബർ അവസാനത്തോടെ ജർമ്മനിയിൽ ചികിത്സയ്ക്കായി പോയി. ഉടൻ തന്നെ സുഖം പ്രാപിച്ച് തിരിച്ചെത്തുമെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.