ബ്രസീലിയ: ബ്രസീലിൽ 56,873 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,232 പുതിയ മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,396,293 ആയും മരണസംഖ്യ 228,795 ആയും ഉയർന്നു. ജനസംഖ്യ കൂടുതലുള്ള സാവോ പോളോയിൽ 1,820,941 കൊവിഡ് കേസുകളും 53,997 മരണവും സ്ഥിരീകരിച്ചു. ആശുപത്രി കിടക്കകളുടെയും ഓക്‌സിജൻ സിലിണ്ടറുകളുടെയും അഭാവം മൂലം വടക്കുപടിഞ്ഞാറൻ ബ്രസീലിലെ ആമസോണസ് സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയാണ്.
ബ്രസീലിൽ 56,000ലധികം പുതിയ കൊവിഡ് ബാധിതർ
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,396,293. മരണസംഖ്യ 228,795
ബ്രസീലിൽ 56,000ലധികം പുതിയ കൊവിഡ് ബാധിതർ
ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ച് 13 സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ ക്ലാസുകൾ വരും ദിവസങ്ങളിൽ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. ജനുവരി 17 മുതൽ 1.7 മില്യൺ ജനങ്ങൾക്ക് വാക്‌സിനേഷൻ എടുത്തുകഴിഞ്ഞു. ആഗോളതലത്തിൽ കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ ബ്രസീൽ രണ്ടാം സ്ഥാനത്താണ്. അമേരിക്ക ഒന്നാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്.