അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തിലധികം കൊവിഡ് മരണം - കൊവിഡ് 19
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അമേരിക്കയില്‍ രണ്ടായിരത്തിലധികം കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാഷിങ്‌ടൺ: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,053 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അമേരിക്കയില്‍ രണ്ടായിരത്തിലധികം കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകൾ പ്രകാരം ബുധനാഴ്‌ച 2,502 പേരും ചൊവ്വാഴ്‌ച 2,207 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ബാൾട്ടിമോർ ആസ്ഥാനമായുള്ള സർവകലാശാലയുടെ കണക്കനുസരിച്ച് 62,906 കൊവിഡ് മരണങ്ങളാണ് അമേരിക്കയില്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.