അമേരിക്കയില്‍ ഡോറിയന്‍ ചുഴലിക്കാറ്റ്; ആശങ്ക തുടരുന്നു - Monster hurricane
വെള്ളിയാഴ്‌ച അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ ഫ്ലോറിഡയിലേക്ക് തിരിഞ്ഞ ചുഴലിക്കാറ്റ് അപകടകരമായ കൊടുങ്കാറ്റായി മാറി.
വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്ലോറിഡയില്‍ 130 മൈല്‍ വേഗത്തില്‍ വീശിയടിച്ച് ഡോറിയന്‍ ചുഴലിക്കാറ്റ്. വെള്ളിയാഴ്‌ച അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ ഫ്ലോറിഡയിലേക്ക് തിരിഞ്ഞ ചുഴലിക്കാറ്റ് കാറ്റഗറി 4 കൊടുങ്കാറ്റായി മാറി. എന്‍എച്ച്സിയുടെ കണക്കനുസരിച്ച് അപകടകരമായ കൊടുക്കാറ്റാണിത്. അടിയന്തര സാഹചര്യം നേരിടാന്‍ പ്രാദേശിക ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റ്ഹൗസ് പിന്തുണ നല്‍കുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഗവര്‍ണര്‍ റോണ്‍ ഡി സാന്‍റിസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം പ്യൂര്‍ട്ടോക്കോയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.