കേരളം

kerala

'ഹൗഡി മോഡി'യിൽ ട്രംപിനെ സ്വാഗതം ചെയ്‌ത് മോദി

By

Published : Sep 16, 2019, 8:13 AM IST

Updated : Sep 16, 2019, 12:26 PM IST

ഞായറാഴ്‌ച ഹ്യൂസ്റ്റണിലെ എൻ‌ആർ‌ജി സ്റ്റേഡിയത്തിൽ മോദിയെ വരവേൽക്കുന്ന പരിപാടിയിൽ ഡൊണാൾഡ് ട്രംപ് എത്തുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂടിക്കാഴ്‌ച ഇന്ത്യയും യുഎസ്സും തമ്മിലുള്ള സൗഹാർദ്ദം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

'ഹൗഡി മോഡി'യിൽ ട്രംപും മോദിയും

വാഷിങ്ടൺ: അമേരിക്ക സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്ന 'ഹൗഡി മോഡി' പരിപാടി ചരിത്രത്തിലേക്ക്. ഞായറാഴ്‌ച അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഹ്യൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന 'ഹൗഡി മോഡി'യിൽ ട്രംപ് എത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിരുന്നു. ട്രംപിന്‍റെ വരവിനെ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി സന്തോഷം അറിയിച്ചു.
പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഹ്യൂസ്റ്റണിലെ കമ്മ്യൂണിറ്റി പ്രോഗ്രാമിൽ പങ്കുചേരുന്നതിൽ അതിയായി സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ വംശജരോടൊപ്പം അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു.

എൻആർജി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന പരിപാടിയിൽ ട്രംപും പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് എത്തിയത്. ഇന്ത്യയും യുഎസ്സും തമ്മിലുള്ള ശക്തമായ ബന്ധവും ഇന്ത്യൻ സമൂഹം അമേരിക്കക്ക് നൽകിയ സംഭാവനയ്ക്കുള്ള അംഗീകാരവും ഊട്ടിയുറപ്പിക്കാൻ ഈ കൂടിക്കാഴ്‌ച വഴിയൊരുക്കുമെന്ന് മോദി കൂട്ടിച്ചേർത്തു.പരിപാടിയിൽ മോദിക്കൊപ്പം അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വിശിഷ്‌ടാതിഥിയാകുന്നതിനാൽ 'ഹൗഡി മോഡി' ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഇതുവഴി സാധ്യമാകുമെന്ന് ട്രംപിന്‍റെ പ്രസ് സെക്രട്ടറി പറഞ്ഞു. അമേരിക്കയിലെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും വ്യാപാര ബന്ധം ശക്തിപ്പെടുത്താനുമുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹ്യൂസ്റ്റണിലെ എൻ‌ആർ‌ജി സ്റ്റേഡിയത്തിൽ‌ നടക്കുന്ന ഇവന്‍റിനായി 50,000 ത്തിലധികം ആളുകൾ‌ രജിസ്റ്റർ‌ ചെയ്‌തു. ട്രംപ് പങ്കെടുക്കുമെന്നും ഇന്ത്യ- യുഎസ് വ്യാപാര ബന്ധം ചർച്ച ചെയ്യുമെന്നും ശനിയാഴ്‌ച 'ദി വയറാ'ണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 'ഹൗഡി മോഡി'യിലൂടെ ഒരുമിക്കുന്നത് ഏറ്റവും വലിയ സ്വാധീനമുള്ള ജനാധിപത്യ രാഷ്‌ട്രത്തിന്‍റെ പ്രസിഡന്‍റ്, ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റ് പ്രധാനമന്ത്രി, ഗവർണർമാർ, കോൺഗ്രസ് അംഗങ്ങൾ, മേയർമാർ, മറ്റ് പൊതു ഉദ്യോഗസ്ഥർ എന്നിവരാണെന്ന് ഞായറാഴ്ചത്തെ പരിപാടിയുടെ സംഘാടകർ, ടെക്സസ് ഇന്ത്യ ഫോറം അഭിപ്രായപ്പെട്ടു.എന്നാൽ, ട്രംപും മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം, 2020 ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇന്തോ-അമേരിക്കക്കാരുടെ വോട്ടുകൾ ട്രംപിന്‍റെ അനുകൂലമാകാൻ സഹായിക്കുമെന്ന് വിദേശകാര്യ വിദഗ്ദർ അഭിപ്രായപ്പെട്ടു.
Last Updated : Sep 16, 2019, 12:26 PM IST

ABOUT THE AUTHOR

...view details