ബ്രസീലിയ:അടുത്ത വർഷത്തെ റിപ്പബ്ലിക്ക് ദിന പരിപാടികളില്‍ പങ്കടുക്കാന്‍ ബ്രസീല്‍ പ്രസിഡന്‍റ് ജെയ്ർ ബോൽസൊനാരോയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും തമ്മില്‍ ബ്രസീലില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് മോദി ബോൽസൊനാരോയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. 11-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലില്‍ എത്തിയതായിരുന്നു മോദി. മോദിയുടെ ക്ഷണം ബോൽസൊനാരോ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം സമഗ്രമായി വർദ്ധിപ്പിക്കണമെന്ന് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ തീരുമാനിച്ചു. വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞതായി പ്രസ്താവനയിലൂടെ വ്യക്തമാക്കി. കാർഷിക ഉപകരണങ്ങൾ, മൃഗസംരക്ഷണം, വിളവെടുപ്പിനു ശേഷമുള്ള സാങ്കേതികവിദ്യകൾ, ജൈവ ഇന്ധനങ്ങൾ എന്നിവയുൾപ്പെടെ ബ്രസീലിൽ നിന്ന് നിക്ഷേപം നടത്താനുള്ള മേഖലകളും മോദി വിശദീകരിച്ചു.
റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ബ്രസീല്‍ പ്രസിഡന്‍റിനെ ക്ഷണിച്ച് മോദി - ബ്രസീല്‍ പ്രസിഡന്‍റിനെ ക്ഷണിച്ച് മോദി വാർത്ത
ബ്രസീല്‍ പ്രസിഡന്‍റ് ജെയ്ർ ബോൽസൊനാരോയുമായി മോദി കൂടിക്കാഴ്ച്ച നടത്തി. ബോൽസൊനാരോ മോദിയുടെ ക്ഷണം സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലില്‍ എത്തിയതായിരുന്നു മോദി
ഇക്കാര്യത്തില്‍ ബോൽസൊനാരോ സന്നദ്ധത പ്രകടിപ്പിക്കുകയും ഒരു വലിയ വാണിജ്യ പ്രതിനിധി സംഘം അദ്ദേഹത്തോടൊപ്പം ഇന്ത്യയിലേക്ക് വരുമെന്ന് മോഡിയെ അറിയിക്കുകയും ചെയ്തു. കൂടാതെ ബഹിരാകാശ, പ്രതിരോധ മേഖലകൾ ഉൾപ്പെടെയുള്ള സഹകരണ മേഖലകളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത യാത്ര അനുവദിക്കാനുള്ള ബ്രസീൽ പ്രസിഡന്‍റിന്‍റെ തീരുമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. തീരുമാനത്തില്‍ മോദി നന്ദി അറിയിച്ചു,
11-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്നലെയാണ് ദക്ഷിണ അമേരിക്കയില്‍ എത്തിയത്. ഭീകരവാദത്തിനെതിരായ സഹകരണത്തിനുള്ള സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഉച്ചകോടി നടക്കുന്നത്. ലോകത്തെ അഞ്ച് പ്രധാന സമ്പദ്‌വ്യവസ്ഥകളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യ ലക്ഷ്യമിടുന്നു.