കേരളം

kerala

ETV Bharat / international

മൈക്രോസോഫ്റ്റ്- ടിക്ക് ടോക്ക് വാങ്ങാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് - മൈക്രോസോഫ്റ്റ്

ടിക്ക് ടോക്ക് ഉടമയുമായുള്ള ഇടപാടുകൾ 45 ദിവസത്തിനുള്ളിൽ നിരോധിക്കുമെന്ന എക്‌സിക്യൂട്ടീവ് ഉത്തരവിനെത്തുടർന്ന് ട്രംപ് ഭരണകൂടത്തിനെതിരെ ടിക് ടോക്ക് കേസ് ഫയൽ ചെയ്യുമെന്നും റിപ്പോർട്ടുണ്ട്

Microsoft-TikTok deal  South China Morning Post (SCMP) reported.  will microsoft buy tik tok  US software giant  banning of tiktok in US  മൈക്രോസോഫ്റ്റ്- ടിക്ക് ടോക്ക് വാങ്ങാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്  മൈക്രോസോഫ്റ്റ്  ടിക്ക് ടോക്ക്
മൈക്രോസോഫ്റ്റ്

By

Published : Aug 11, 2020, 1:49 PM IST

സാൻ ഫ്രാൻസിസ്‌കോ: മൈക്രോസോഫ്റ്റ്, ടിക്ക് ടോക്ക് വാങ്ങാനുള്ള സാധ്യത 20 ശതമാനത്തിൽ കൂടുതലില്ലെന്ന് സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ്. പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന് പറയുന്നത് പോലെയാണ് യുഎസ് സോഫ്റ്റ് വെയർ ഭീമൻ വാഗ്ദാനം ചെയ്ത പ്രാരംഭ വിലയെന്നാണ് വിലയിരുത്തൽ. ടിക് ടോക്ക് വാങ്ങാൻ മതിയായ പണം മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന് ഇല്ലെന്നും അഭ്യൂഹങ്ങളുണ്ട്.

അതേസമയം, ടിക്ക് ടോക്ക് ഉടമയുമായുള്ള ഇടപാടുകൾ 45 ദിവസത്തിനുള്ളിൽ നിരോധിക്കുമെന്ന എക്‌സിക്യൂട്ടീവ് ഉത്തരവിനെത്തുടർന്ന് ട്രംപ് ഭരണകൂടത്തിനെതിരെ ടിക് ടോക്ക് കേസ് ഫയൽ ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.

  • ഉത്തരവിന്മേൽ കമ്പനിക്ക് പ്രതികരിക്കാൻ അവസരം നൽകാത്തതിനാലാണ് ട്രംപിന്‍റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് കേസ് ഫയൽ ചെയ്യുന്നത്.
  • ഓഗസ്റ്റ് 6ന് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, ടിക് ടോക്ക് അമേരിക്കൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് പങ്കിടുന്നതായി പറയുന്നു.
  • ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും വികസിപ്പിച്ചെടുക്കുന്നതുമായ മൊബൈൽ ആപ്ലിക്കേഷനുകളുടെ വ്യാപനം അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ സുരക്ഷ, വിദേശനയം, സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് ഭീഷണിയാണെന്നും ഉത്തരവിൽ പറയുന്നു.

ടിക് ടോക്ക് ഒരിക്കലും ചൈനീസ് സർക്കാരുമായി ഉപയോക്തൃ ഡാറ്റ പങ്കിട്ടിട്ടില്ലെന്നും, ഉള്ളടക്കം സെൻസർ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ട്രംപ് ഭരണകൂടം എക്സിക്യൂട്ടീവ് ഉത്തരവ് ഉചിതമായ നടപടിക്രമങ്ങളില്ലാതെ പുറപ്പെടുവിച്ചതായും ടിക് ടോക്ക് ആരോപിച്ചു.

ABOUT THE AUTHOR

...view details