പുത്തൻ ഓഫറുകളുമായി മൈക്രോസോഫ്റ്റ്; 24 മണിക്കൂർ സൗജന്യ വീഡിയോ കോളുകൾ - 24 മണിക്കൂർ സൗജന്യ വീഡിയോ കോളുകൾ
വീഡിയോ കോളുകൾ ചെയ്യാൻ ഓരോർത്തർക്കും അക്കൗണ്ട് ആവശ്യമാണ്. ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ സുഹൃത്തുക്കളുമായും കുടുംബവുമായും മീറ്റിംഗ് ലിങ്ക് പങ്കിടാൻ കഴിയും.
![പുത്തൻ ഓഫറുകളുമായി മൈക്രോസോഫ്റ്റ്; 24 മണിക്കൂർ സൗജന്യ വീഡിയോ കോളുകൾ Microsoft Teams now offers 24-hour video calls for free Microsoft 24 hour free video call പുത്തൻ ഓഫറുകളുമായി മൈക്രോസോഫ്റ്റ് 24 മണിക്കൂർ സൗജന്യ വീഡിയോ കോളുകൾ വാഷിങ്ടൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9609944-450-9609944-1605891389286.jpg)
പുത്തൻ ഓഫറുകളുമായി മൈക്രോസോഫ്റ്റ്; 24 മണിക്കൂർ സൗജന്യ വീഡിയോ കോളുകൾ
വാഷിങ്ടൺ: പുത്തൻ ഓഫറുകളുമായി മൈക്രോസോഫ്റ്റ്. 24 മണിക്കൂർ സൗജന്യ വീഡിയോ കോളുകൾ നൽകിയാണ് മൈക്രോസോഫ്റ്റ് ഓഫറുമായി എത്തിയിരിക്കുന്നത്. വീഡിയോ കോളുകൾ ചെയ്യാൻ ഓരോർത്തർക്കും അക്കൗണ്ട് ആവശ്യമാണ്. ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ സുഹൃത്തുക്കളുമായും കുടുംബവുമായും മീറ്റിംഗ് ലിങ്ക് പങ്കിടാൻ കഴിയും. തുടർന്ന് വെബിലൂടെ മീറ്റിങിൽ സൗജന്യമായി പങ്കെടുക്കാൻ സാധിക്കും. മിക്ക വീഡിയോ സ്ട്രീമിങ് സേവനങ്ങൾക്കും സമയ പരിധിയുള്ള സമയത്താണ് മൈക്രോസോഫ്റ്റ് പുത്തൻ ഓഫറുകൾ നൽകുന്നത്.