വാഷിങ്‌ടൺ: മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് രാജിവച്ചത് കമ്പനി ജീവനക്കാരിയുമായി ലൈംഗിക ബന്ധമുണ്ടെന്ന ആരോപണത്തിലെന്ന് റിപ്പോർട്ട്. ഇത്തരമൊരു ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ബോർഡ് അംഗങ്ങൾ 2019ലാണ് അന്വേഷണം തുടങ്ങിയത്. വാൾ സ്‌ട്രീറ്റ് ജേർണലാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. വർഷങ്ങളായി ബിൽ ഗേറ്റ്‌സിന് താനുമായി അടുത്ത ബന്ധമുണ്ടെന്ന് ജീവനക്കാരി കത്ത് മുഖേന ബോർഡിനെ അറിയിച്ചു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് അദ്ദേഹം രാജിവച്ചത്. എന്നാൽ അദ്ദേഹത്തിന്‍റെ രാജി, ആരോപണത്തെ തുടർന്നല്ലെന്ന വാർത്തയും ഇതിനിടെ വന്നിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിന്‍റെ ഭാഗമായാണ് രാജിയെന്നാണ് അന്ന് അദ്ദേഹം അറിയിച്ചത്.
ബിൽ ഗേറ്റ്‌സിന്‍റെ രാജിക്ക് പിന്നിൽ ജീവനക്കാരിയുമായുള്ള ലൈംഗിക ബന്ധമെന്ന് റിപ്പോർട്ട് - മൈക്രോസോഫ്‌റ്റ്
വർഷങ്ങളായി ബിൽ ഗേറ്റ്‌സിന് താനുമായി അടുത്ത ബന്ധമുണ്ടെന്ന് ജീവനക്കാരി കത്ത് മുഖേന ബോർഡിനെ അറിയിച്ചിരുന്നു. തുടർന്ന് കമ്പനി 2019ൽ അന്വേഷണം ആരംഭിച്ചു.
![ബിൽ ഗേറ്റ്‌സിന്‍റെ രാജിക്ക് പിന്നിൽ ജീവനക്കാരിയുമായുള്ള ലൈംഗിക ബന്ധമെന്ന് റിപ്പോർട്ട് Microsoft probed Bill Gates Microsoft ബിൽ ഗേറ്റ്‌സിന്‍റെ രാജി ജീവനക്കാരിയുമായി ലൈംഗിക ബന്ധc ബിൽ ഗേറ്റ്‌സ് മൈക്രോസോഫ്‌റ്റ് Bill Gates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11794803-379-11794803-1621257764342.jpg)
ബിൽ ഗേറ്റ്‌സിന്‍റെ രാജിക്ക് പിന്നിൽ ജീവനക്കാരിയുമായുള്ള ലൈംഗിക ബന്ധമെന്ന് റിപ്പോർട്ട് ബിൽ ഗേറ്റ്‌സിന്‍റെ രാജിക്ക് പിന്നിൽ ജീവനക്കാരിയുമായുള്ള ലൈംഗിക ബന്ധമെന്ന് റിപ്പോർട്ട്
READ MORE:ബില്‍ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനം രാജിവച്ചു
കമ്പനിയുടെ ഭാഗത്ത് നിന്ന് ജീവനക്കാരിക്ക് നല്ല പിന്തുണയാണ് നൽകുന്നത്. എന്നാൽ അടുത്തിടെയാണ് 27 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ ബിൽ ഗേറ്റ്‌സും ഭാര്യ മെലിന്‍റ ഗേറ്റ്‌സും വേർപിരിഞ്ഞ വാർത്തകൾ പുറത്തുവന്നത്. എന്നാൽ ബിൽ ആന്‍റ് മെലിന്‍റ ചാരിറ്റബിൾ ഫൗണ്ടേഷനിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഇരുവരും അറിയിച്ചിരുന്നു.