മെക്‌സിക്കോ സിറ്റി: ഇന്ത്യയില്‍ നിന്നുള്ള ഒരു മില്യണ്‍ ഡോസ് കൊവിഡ് പ്രതിരോധ മരുന്ന് ഉടൻ രാജ്യത്തെത്തുമെന്ന് മെക്‌സിക്കൻ പ്രസിഡന്‍റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ. ഞായറാഴ്ച പുലർച്ചെ ഇന്ത്യയിൽ നിന്ന് മരുന്ന് അയച്ചിട്ടുണ്ടെന്നും ഒബ്രഡോർ പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ആസ്ട്രാസെനെക്ക മരുന്നാണ് മെക്‌സിക്കോയിലേക്ക് അയച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 500,000 ഡസൻ മരുന്നാണ് അയച്ചത്. ഇത് ഞായറാഴ്‌ച രാജ്യത്തെത്തെത്തുമെന്ന് മെക്‌സിക്കോയിലെ ഇന്ത്യൻ സ്ഥാനപതി മൻപ്രീത് വോറയും അറിയിച്ചു.
മെക്‌സിക്കോയ്‌ക്ക് ഇന്ത്യയുടെ നല്‍കിയത് മില്യണ്‍ കൊവിഡ് പ്രതിരോധ മരുന്ന് - ഇന്ത്യൻ കൊവിഡ് മരുന്ന്
ആദ്യ ഘട്ടത്തിലെ 500,000 ഡോസ് മരുന്ന് ഞാറയാഴ്‌ച കൈമാറി.
ആഫ്രിക്കൻ രാജ്യങ്ങളായ ഡൊമിനിക്കയ്ക്കും ബാർബഡോസിനും നേരത്തെ ഇന്ത്യ മരുന്ന് നല്‍കിയിരുന്നു. ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്കും ഇന്ത്യ വാക്സിനുകൾ നൽകിയിട്ടുണ്ട്. മെയ്‌ക്ക് ഇൻ ഇന്ത്യയുടെ ബാനറിലാണ് മരുന്ന് നിര്‍മാണം പുരോഗമിക്കുന്നത്. 22 ഓളം രാജ്യങ്ങള്‍ ഇന്ത്യൻ നിര്‍മിത കൊവിഡ് പ്രതിരോധ മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധൻ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. ചില രാജ്യങ്ങള്‍ക്ക് സഹായമായും, ചില രാജ്യങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തിലുമാണ് ഇന്ത്യ മരുന്ന് നല്‍കുന്നത്.