മെക്സിക്കോ സിറ്റി:മെക്സിക്കോയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി ഉപ ആരോഗ്യമന്ത്രി ഹ്യൂഗോ ലോപ്പസ്-ഗാറ്റെൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 576 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,00,104 ആയി. 4,472 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 10,19,543 ആയി.
ഒരു ലക്ഷം കവിഞ്ഞ് മെക്സിക്കോയിലെ കൊവിഡ് മരണങ്ങൾ - coronavirus deaths
4,472 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 10,00,104 ആയി
![ഒരു ലക്ഷം കവിഞ്ഞ് മെക്സിക്കോയിലെ കൊവിഡ് മരണങ്ങൾ മെക്സിക്കോ സിറ്റി Mexico one lakh coronavirus deaths coronavirus deaths മെക്സിക്കോ സിറ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9600185-244-9600185-1605846302701.jpg)
അതേസമയം, ഇന്ത്യയിൽ 5,576 പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90 ലക്ഷത്തിലേക്കടുത്തു. 89,58,484 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചത്. ഇതില്‍ 83,83,602 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 4,43,303 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 585 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,31,578 ആയി. ആഗോളതലത്തിൽ ഇതുവരെ 56.8 ദശലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1.35 ദശലക്ഷത്തിലധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ പഠനം പറയുന്നു.