വാഷിങ്ടൺ: യുക്രൈനെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയ ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് എന്നിവയിലെ 40 അക്കൗണ്ടുകള്‍ മരവിപ്പിച്ച് മെറ്റ. റഷ്യയില്‍ നിന്നും നിയന്ത്രിച്ചുക്കൊണ്ടിരുന്ന അക്കൗണ്ടുകള്‍ നിരോധിക്കപ്പെട്ടത്. പാശ്ചാത്യ രാജ്യങ്ങൾ യുക്രൈനെ ചതിച്ചെന്നും യുക്രൈനെ പരാജയപ്പെട്ട രാജ്യമെന്ന രീതിയിലാണ് ഈ കണ്ടന്‍റുകളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചത്.
48 മണിക്കൂറിൽ ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 40 അക്കൗണ്ടുകളും പേജുകളും ഗ്രൂപ്പുകളും നീക്കം ചെയ്‌തെന്നും റഷ്യയിൽ നിന്നും യുക്രൈനിൽ നിന്നുമാണ് ഈ അക്കൗണ്ടുകൾ പ്രവർത്തിച്ചിരുന്നതെന്നും മെറ്റ സുരക്ഷ നയ മേധാവി നഥാനിയൽ ഗ്ലീച്ചർ അറിയിച്ചു.