ബെർലിൻ:കൊവിഡ് വ്യാപനം നിയന്ത്രണത്തിലാക്കാനുള്ള നടപടികൾ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് സ്വീകരിക്കാത്ത പക്ഷം യുഎസിൽ നടക്കുന്ന വ്യക്തിഗത ജി 7 സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ.
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ആംഗല മെർക്കൽ - ആംഗല മെർക്കൽ
ജൂൺ 10-12 തീയതികളിൽ ക്യാമ്പ് ഡേവിഡിൽ നടക്കാനിരുന്ന ഗ്രൂപ്പ് ഓഫ് സെവൻ ഉച്ചകോടി ട്രംപ് കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. ലോക നേതാക്കളുമായി വ്യക്തിഗത മീറ്റിങ്ങ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി
ജി 7
ജൂൺ 10-12 തീയതികളിൽ ക്യാമ്പ് ഡേവിഡിൽ നടക്കാനിരുന്ന ഗ്രൂപ്പ് ഓഫ് സെവൻ ഉച്ചകോടി ട്രംപ് കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. ലോക നേതാക്കളുമായി വ്യക്തിഗത മീറ്റിങ്ങ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യക്തിഗത മീറ്റിങ്ങിൽ താൻ പങ്കെടുക്കില്ലെന്നാണ് മെർക്കൽ വ്യക്തമാക്കിയിരിക്കുന്നത്.