കേരളം

kerala

ETV Bharat / international

ചോക്സിയെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര കുറ്റകൃത്യമെന്ന് ഹരോൾഡ് ലൗവ്വൽ - ബാർബുഡ

പിഎന്‍ബി വായ്പ തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിയെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര കുറ്റകൃത്യമാണെന്നും ആന്‍റിഗ്വയ്ക്കും ബാർബുഡയ്ക്കും ഒരേപോലെ നാണക്കേടുണ്ടാക്കിയെന്നും ആന്‍റിഗ്വന്‍ പ്രതിപക്ഷ പാർട്ടിയായ യുണൈറ്റഡ് പ്രോഗ്രസീവ് പാർട്ടി നേതാവ് ഹരോൾഡ് ലൗവ്വൽ പറഞ്ഞു.

Choksi's 'abduction' int'l crime, brought shame to Antigua and Barbuda: Antiguan oppn party leader  mehul choksi  pnb scam  punjab national bank  abduction of mehul choksi  united progressive party  harold lovell  antigua  barbuda  ചോക്സിയെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര കുറ്റകൃത്യമെന്ന് പ്രതിപക്ഷ പാർട്ടി നേതാവ് ഹരോൾഡ് ലൗവ്വൽ  മെഹുൽ ചോക്സി  പിഎന്‍ബി വായ്പ തട്ടിപ്പ്  ഹരോൾഡ് ലൗവ്വൽ  ആന്‍റിഗ്വ  ബാർബുഡ  യുണൈറ്റഡ് പ്രോഗ്രസീവ് പാർട്ടി
ചോക്സിയെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര കുറ്റകൃത്യമെന്ന് പ്രതിപക്ഷ പാർട്ടി നേതാവ് ഹരോൾഡ് ലൗവ്വൽ

By

Published : Jun 17, 2021, 7:09 AM IST

ആന്‍റിഗ്വ:രാജ്യംവിട്ട പിഎന്‍ബി വായ്പ തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിയെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര കുറ്റകൃത്യമാണെന്നും ഇത് ആന്‍റിഗ്വയ്ക്കും ബാർബുഡയ്ക്കും ഒരേപോലെ നാണക്കേടുണ്ടാക്കിയെന്നും യുണൈറ്റഡ് പ്രോഗ്രസീവ് പാർട്ടിയുടെ (യുപിപി) നേതാവ് ഹരോൾഡ് ലൗവ്വൽ. ചൊവ്വാഴ്ച്ച നടന്ന ഒരു ഓൺലൈന്‍ യോഗത്തിലാണ് അദ്ദേഹത്തിന്‍റെ പരാമർശം.അതേസമയം ആന്‍റിഗ്വയിൽ നിന്നും ബാർബുഡയിൽ നിന്നും തട്ടിക്കൊണ്ടുപോയതായി ചോക്‌സി മെനഞ്ഞെടുത്ത കഥകൾക്കൊപ്പമാണ് യുണൈറ്റഡ് പ്രോഗ്രസീവ് പാർട്ടിയെന്ന് ആന്‍റിഗ്വ ന്യൂസ് റൂം റിപ്പോർട്ട് ചെയ്തു.

ധനസഹായം നേടുന്നതിനായാണ് പ്രതിപക്ഷ പാർട്ടിയായ യുപിപി ചോക്സിയെ പിന്തുണക്കുന്നതെന്ന് പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ നേരത്തെ ആരോപിച്ചിരുന്നു. ആന്‍റിഗ്വയിൽ നിന്ന് കാണാതായ ചോക്‌സിയെ ഡൊമിനിക്കയിൽ നിന്ന് പിടികൂടിയിരുന്നു. മെയ് 23 ന് ആന്‍റിഗ്വയിൽ നിന്ന് ഡൊമിനിക്കയിലേക്ക് ചോക്‌സിയെ കൊണ്ടുപോയതായുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ഇയാളുടെ നിയമസംഘം പുറത്തുവിട്ടിരുന്നു.

കൂടുതൽ വായിക്കാന്‍:മെഹുല്‍ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി

നിയമനടപടികൾ ചുരുക്കി ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള നാടകമാണിതെന്ന് ജസ്റ്റിസ് എബ്രോഡ് നിയമസ്ഥാപനത്തിലെ മൈക്കൽ പോളക് പറഞ്ഞു. ആന്‍റിഗ്വയിലെ ബീച്ച് ഫ്രണ്ട് വില്ലയിൽ പരിചയക്കാരനായ ബാർബറ ജരാബിക്കിനെ കാണാനാണ് ചോക്‌സി മെയ് 23 ന് പുറപ്പെട്ടതെന്നും തുടർന്ന് ഇയാളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ചോക്സിയുടെ ഔദ്യോഗിക നിയമസംഘം വ്യക്തമാക്കി.2018ൽ ചോക്സി ആന്‍റിഗ്വന്‍ പൗരത്വം നേടിയിരുന്നു. എന്നാൽ പൗരത്വനിയമം അനുസരിച്ച് ഇയാൾ തങ്ങളുടെ പൗരനാണെന്ന് ഡൊമിനിക്ക ഹൈക്കോടതിയോട് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details