കേരളം

kerala

ETV Bharat / international

ലോകത്ത് അഞ്ചാം പനി ബാധിതരുടെ എണ്ണത്തിൽ വർധന - അഞ്ചാം പനി ബാധിതരുടെ എണ്ണത്തിൽ വർധന

ക്രോക്രോഫ്റ്റിന്‍റെ കണക്കനുസരിച്ച് ഒമ്പത് രാജ്യങ്ങളിൽ നിന്നാണ് 73% കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Measles cases reach 23-year high, with infections hitting 870,000  Measles cases  infections hitting 870,000  ലോകത്ത് അഞ്ചാം പനി ബാധിതരുടെ എണ്ണത്തിൽ വർധന  അഞ്ചാം പനി ബാധിതരുടെ എണ്ണത്തിൽ വർധന  അഞ്ചാം പനി ബാധ
അഞ്ചാം പനി

By

Published : Nov 16, 2020, 4:55 PM IST

ലോകത്ത് അഞ്ചാം പനി ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷം 869,770 ആയി ഉയർന്നതായി ലോകാരോഗ്യ സംഘടന. 23 വർഷത്തിനിടിയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരണസംഖ്യ 2016ലെക്കാൾ 50% ഉയർന്നു.

കൊവിഡിനെ തുടർന്ന് പ്രതിരോധ കുത്തിവയ്പ്പുകൾ നിർത്തി വെച്ചത് 94 ദശലക്ഷം ആളുകളെ അപകടത്തിലാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ക്രോക്രോഫ്റ്റിന്‍റെ കണക്കനുസരിച്ച് ഒമ്പത് രാജ്യങ്ങളിൽ നിന്നാണ് 73% കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോംഗോ, മഡഗാസ്കർ, ജോർജിയ, കസാക്കിസ്ഥാൻ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ വലിയ തോതിൽ അഞ്ചാം പനി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 207,500 പേർ രോഗം ബാധിച്ച് മരിച്ചു.

ഈ വർഷം എലിപ്പനി കേസുകളുടെ എണ്ണം കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കി. കൊവിഡിനെതിരെ ആളുകൾ സ്വീകരിക്കുന്ന മുൻകരുതലുകൾ പൊതുവെ വൈറസുകളുടെ വ്യാപനം കുറയ്ക്കുന്നതിനും ഫലപ്രദമാണ്.

ABOUT THE AUTHOR

...view details