ന്യൂഡൽഹി:ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ന്യൂസിലൻഡ് ഏർപ്പെടുത്തിയ താൽകാലിക വിലക്ക് ഏപ്രിൽ 28ന് ശേഷം നീക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചതോടെയാണ് ന്യൂസിലൻഡ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ 11ന് വൈകുന്നേരം നാല് മുതൽ ഏപ്രിൽ 28വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെർ വ്യക്തമാക്കി.
ന്യൂസിലൻഡ് വിലക്ക് ഏപ്രില്‍ 28 വരെയെന്ന് വിദേശകാര്യ മന്ത്രാലയം - ന്യൂസിലൻഡ്
ഏപ്രിൽ 11ന് വൈകിട്ട് നാല് മുതൽ ഏപ്രിൽ 28വരെയാണ് നിരോധനമെന്ന് ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആർഡെർ പ്രഖ്യാപിച്ചു.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി ന്യൂസിലൻഡ്
കൂടുതൽ വായനയ്‌ക്ക്: ന്യൂസിലൻഡില്‍ ഇന്ത്യക്കാർക്ക് യാത്രാവിലക്ക്
വ്യാഴാഴ്‌ച രാജ്യാതിർത്തിയിൽ 23 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 17 പേർ ഇന്ത്യയിൽ നിന്ന് എത്തിയവരാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഇന്ത്യയിൽ നിന്ന് തിരിച്ചെത്താൻ ശ്രമിക്കുന്ന ന്യൂസിലൻഡ് പൗരമാർക്കും ഇത് ബാധകമാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി അറിയിച്ചു.