ന്യൂയോർക്ക്: ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുക്കൊണ്ടുള്ള പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമിതി ഇന്ന് യോഗം ചേരും. ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങൾ സംയുക്തമായാണ് കഴിഞ്ഞ മാസം യുഎന്നിന്റെ പ്രത്യേക സമിതി മുമ്പാകെ പ്രമേയം കൊണ്ടുവന്നത്. പുല്‍വാമ ഭീകരാമക്രമണത്തന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു നടപടി.
മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചേക്കും; ചൈനയുടെ നിലപാട് നിര്‍ണായകം - ഐക്യരാഷ്ട്ര സഭ
പുല്‍വാമ ഭീകരാമക്രമണത്തന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു നടപടി
എന്നാല്‍, ചൈനയുടെ പ്രതികൂല നിലപാടിനെ തുടര്‍ന്ന് പ്രമേയവുമായി ബന്ധപ്പെട്ട ചർച്ചകൾ മാറ്റിവച്ചിരുന്നു. തുടര്‍ന്ന് വിഷയം യുഎന്‍ രക്ഷാ സമിതിക്ക് മുമ്പാകെ അവതരിപ്പിക്കപ്പെട്ടു. അന്തര്‍ദേശീയ തലത്തില്‍ സമ്മർദ്ദം ഉയരുന്നതിനാൽ ചൈന നിലപാട് മയപ്പെടുത്തുമെന്നാണ് സൂചന. രക്ഷാ സമിതിയിൽ ചര്‍ച്ച വന്നാൽ എതിര്‍പ്പിന്‍റെ കാരണം ചൈന വ്യക്തമാക്കേണ്ടി വരും.
പ്രസ്തുത സാഹചര്യത്തില്‍ പ്രത്യേക സമിതിയിൽ വച്ച് തന്നെ വിഷയം പരിഹരിക്കാനാകും ചൈന ശ്രമിക്കുക. വിഷയം നിയമാനുസരണം ചർച്ചചെയ്ത് പരിഹരിക്കുമെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ബിജീംഗില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.