വാഷിങ്ടൺ: അമേരിക്കയിലെ ടെക്‌സസിലും ഒഹിയോയിലുമുണ്ടായ വെടിവയ്പ്പുകളിലായി 30 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഒഹിയോയിലെ ഡേയ്റ്റണിലുണ്ടായ വെടിവയ്പ്പിൽ അക്രമിയുൾപ്പടെ 10 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 16 പേർക്ക് പരിക്കേൽകുകയും ചെയ്തു. പ്രാദേശിക സമയം ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്.
അമേരിക്കയിൽ ഇരട്ട വെടിവയ്പ്പില്‍ 30 മരണം - ടെക്‌സസ്
24 മണിക്കൂറിനിടെ രണ്ട് ഭീകരാക്രമണങ്ങൾ.
അമേരിക്ക
ടെക്‌സസില്‍ വെടിവയ്പ്പുണ്ടായി 24 മണിക്കൂറിനുള്ളിലാണ് ഒഹിയോയിലെ വെടിവയ്പ്പ്. ശനിയാഴ്‌ച അർധരാത്രിയോടെയാണ് ടെക്‌സസിലെ അൽ പാസോയിലെ വാൾമാർട്ട് സ്റ്റോറില്‍ വെടിവയ്പ്പുണ്ടാകുന്നത്. ആക്രമണത്തില്‍ 20 പേർ കൊല്ലപ്പെട്ടിരുന്നു. മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.