കശ്മീർ വിഷയത്തിൽ പാകിസ്ഥാനിൽ നിന്നും ആക്രമണമുണ്ടാകും; മുന്നറിയിപ്പുമായി അമേരിക്ക - pakistan may attack, concerns from other nations
പാകിസ്ഥാൻ ഭീകരവാദ സംഘടനകളെ നിയന്ത്രിക്കാത്ത പക്ഷം ശക്തമായ ആക്രമണം ഉണ്ടാകാമെന്ന് പല രാജ്യങ്ങൾക്കും ആശങ്കയുണ്ടെന്ന് യുഎസ് പ്രതിരോധ വകുപ്പിന്‍റെ ഏഷ്യ പോളിസി വിഭാഗം തലവന്‍ റാന്‍ഡല്‍ ഷ്രിവര്‍.
വാഷിങ്ടൺ: പാകിസ്ഥാൻ ഭീകരവാദ സംഘടനകള്‍ ഇന്ത്യയിൽ ആക്രമണം നടത്തിയേക്കുമെന്ന് ലോക രാജ്യങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടെന്ന് അമേരിക്ക. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ സാഹചര്യത്തിലാണ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സംശയിക്കുന്നതെന്ന് യുഎസ് പ്രതിരോധ വകുപ്പിന്‍റെ ഏഷ്യ പോളിസി വിഭാഗം തലവന്‍ റാന്‍ഡല്‍ ഷ്രിവര്‍ പറഞ്ഞു. ചൈനയ്ക്ക് ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ പങ്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷ്രിവര്‍ പറഞ്ഞു. കശ്‌മീർ വിഷയത്തിൽ ചൈന പാകിസ്ഥാന് നല്‍കിയത് നയതന്ത്ര-രാഷ്‌ട്രീയ പിന്തുണയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈന അന്താരാഷ്‌ട്ര തലത്തിൽ പാകിസ്ഥാനെ ഒരുപാട് പിന്തുണച്ചിരുന്നെങ്കിലും യുഎന്നിൽ ഇവർ ഏത് പക്ഷം ചേരുമെന്നതിൽ സംശയമുണ്ടെന്ന് ഷ്രിവര്‍ പറഞ്ഞു. ചൈനയും പാകിസ്ഥാനും തമ്മിലുള്ള ദീർഘ കാലത്തെ സൗഹൃദത്തിന് വിപരീതമായി ഇന്ത്യ- ചൈന ബന്ധം കൂടുതൽ വഷളാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യ അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി.