വാഷിങ്ടൺ: ജോര്‍ജിയയിലെയും മിഷിഗണിലെയും തെരഞ്ഞെടുപ്പ് നടപടികള്‍ ചോദ്യംചെയ്ത് ട്രംപ് നല്‍കിയ പരാതികള്‍ കോടതി തള്ളി. ബൈഡൻ വിജയിച്ച സംസ്ഥാനങ്ങളിലെ ഫലം പുനഃപരിശോധിക്കണമെന്നും വോട്ടെണ്ണൽ നിർത്തണമെന്നുമുള്ള ആവശ്യമാണ് കോടതി തള്ളിയത്. ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.
ട്രംപിന് തിരിച്ചടി; ജോര്‍ജിയയിലും മിഷിഗണിലും സമർപ്പിച്ച ഹർജികൾ കോടതി തള്ളി - യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ മുന്നിലാണ്. 538 അംഗ ഇലക്ടറൽ കോളേജിൽ 264 എണ്ണം ബൈഡൻ ഉറപ്പാക്കി.
ജോർജിയയിൽ തെരഞ്ഞെടുപ്പ് നിയമം നടപ്പാക്കി വോട്ടെണ്ണലിലെ സത്യസന്ധത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി സംസ്ഥാന ചെയർമാൻ ഡേവിഡ് ഷഫെറാണ് അടിയന്തര ഹർജി സമർപ്പിച്ചത്. പിന്നാലെ പെൻസിൽവേനിയ, മിഷിഗൻ എന്നിവിടങ്ങളിൽ കൂടി കോടതിയെ സമീപിച്ചു. ബൈഡൻ ജയിച്ച വിസ്കോൻസെനിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടുമെന്ന് ട്രംപ് വ്യക്തമാക്കി. ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ ഭൂരിപക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ നീക്കം.
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ മുന്നിലാണ്. 538 അംഗ ഇലക്ടറൽ കോളേജിൽ 264 എണ്ണം ബൈഡൻ ഉറപ്പാക്കി.