കേരളം

kerala

ETV Bharat / international

ജമൈക്കയില്‍ ഭൂചലനം; സുനാമിക്ക് സാധ്യതെന്ന് മുന്നറിയിപ്പ്

7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Earthquake  Quake hits Caribbean  US Geological Survey  Pacific Tsunami  ഭൂചലനം  ജിയോളജിക്കല്‍ സര്‍വെ  സുനാമി
ജമൈക്കയില്‍ ഭൂചലനം; സുനാമിക്ക് സാധ്യതെന്ന് മുന്നറിയിപ്പ്

By

Published : Jan 29, 2020, 12:07 PM IST

മിയാമി:വടക്കു പടിഞ്ഞാറന്‍ ജമൈക്കയിലെ കരീബിയന്‍ പ്രവിശ്യയില്‍ 7.7 തീവ്രത രേഖപ്പെടുത്തി ഭൂചലനം. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ ഭാഗത്ത് സുനാമി തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

ജമൈക്കയിലെ ലൂസിയയിൽ നിന്ന് വടക്കുപടിഞ്ഞാറായി 125 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. ദ്വീപിന്‍റെ പല ഭാഗങ്ങളിലും പ്രകമ്പനങ്ങളുണ്ടായി. കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തൊട്ടടുത്തുള്ള ക്യൂബയിലും ചലനങ്ങളുണ്ടായി. ഭൂകമ്പമുണ്ടായതിന്‍റെ 300 കിലോമീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന തീരങ്ങളില്‍ അപകടകരമായ സുനാമി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details