വാഷിങ്‌ടൺ: ലോസ് ഏഞ്ചൽസ് കൗണ്ടി ജയിലിലെ തടവുകാർ കൊവിഡ് ബാധ ഉണ്ടെന്ന് വരുത്തി തീർക്കാർ ശ്രമിച്ചു. രണ്ട് യൂണിറ്റിലെ തടവുകാരാണ് വെള്ളവും മാസ്കും പരസ്പരം പങ്കിട്ട് കൊവിഡ് ബാധ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത്. കാസ്റ്റെയ്‌ക്കിലെ നോർത്ത് കൗണ്ടി കറക്ഷണൽ ഫെസിലിറ്റിയിലെ രണ്ട് ഡോർമിറ്ററി യൂണിറ്റുകളിൽ നിന്നുള്ള വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഫൂട്ടേജിൽ ഒരു യൂണിറ്റിലെ തടവുകാർ ചൂടുവെള്ളത്തിന്‍റെ പാത്രവും രണ്ടാമത്തെ യൂണിറ്റിൽ മുഖംമൂടിയും പരസ്പരം പങ്കിടുന്നതായി കാണാം.
ലോസ് ഏഞ്ചൽസ് കൗണ്ടി ജയിലിലെ തടവുകാർ കൊവിഡ് ബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട് - കൊവിഡ് 19
രണ്ട് യൂണിറ്റിലെ തടവുകാരാണ് വെള്ളവും മാസ്കും പരസ്പരം പങ്കിട്ട് കൊവിഡ് ബാധ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ 30 തടവുകാർക്കാണ് ജയിലിൽ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്
നഴ്‌സ് പരിശോധിക്കുന്നതിന് തൊട്ടുമുമ്പ് തടവുകാർ ചൂട് വെള്ളം കുടിച്ചു. ഉയർന്ന താപനിലയാണ് വൈറസിന്‍റെ ലക്ഷണം. അതിനാൽ തങ്ങൾക്ക് വൈറസ് ബാധ ഉണ്ടെന്ന് വരുത്തി തീർക്കാനാണ് ഇവർ ഇങ്ങനെ ചെയ്തത്. വൈറസ് ബാധ സ്ഥിരീകരിച്ചാൽ ജയിൽ മോചിതരാക്കുമെന്ന് ഇവർ വിശ്വസിച്ചിരുന്നു. വൈറസ് സ്ഥിരീകരിച്ച 30 തടവുകരുടേയും ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ 30 തടവുകാർക്കാണ് ജയിലിൽ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തടവുകാര്‍ ആരും വൈറസ് ബാധിച്ച് മരിച്ചിട്ടില്ലെന്ന് ഷെരീഫ് ബ്രൂസ് ചേസ് പറഞ്ഞു. ജയിലുകളിലും കൊവിഡ് പകർച്ചവ്യാധി വ്യാപിച്ചു. ന്യൂയോർക്ക് നഗരത്തിലെ റിക്കേഴ്സ് ദ്വീപ് മുതൽ ഫെഡറൽ, സ്റ്റേറ്റ്, ലോക്കൽ ലോക്കപ്പുകൾ എന്നിവിടങ്ങളിൽ 25,000 ത്തിലധികം തടവുകാർ വൈറസ് ബാധിതരായി. 350 ഓളം പേർ മരിച്ചു. സാൻ ബെർണാർഡിനോയിലെ അഞ്ച് തടവുകാർ വൈറസ് ബാധിച്ച് മരിച്ചു.