വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടി മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസമുണ്ടെന്ന് കേസ് കേള്‍ക്കുന്ന സെനറ്റ് ജുഡീഷ്യറി ചെയര്‍മാന്‍ ലിന്‍ഡ്‌സേ ഗ്രഹാം. ട്രംപിനെതിരായ ആരോപണങ്ങളുടെ ഉറവിടം വ്യക്‌തമല്ല, ഡെമോക്രാറ്റിക് നേതാവ് ജോ ബെയ്‌ഡനെതിരായി അന്വേഷണം നടത്താന്‍ യുക്രൈയ്‌ന് മേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തിയെന്ന് കണ്ടെത്തിയത് ആരാണെങ്കിലും അയാല്‍ കോടതിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയാല്‍ മാത്രമേ ഇംപീച്ച്‌മെന്‍റ് നടപടി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളുവെന്ന് സെനറ്റ് ജുഡീഷ്യറി ചെയര്‍മാന്‍ വ്യക്‌തമാക്കി. വാര്‍ത്ത പുറത്തുകൊണ്ടുവന്നയാളെ കോടതിക്ക് കാണണമെന്നും, വിസ്‌താരം നടത്തണമെന്നും ലിന്‍ഡ്‌സേ ഗ്രഹാം കൂട്ടിച്ചേര്‍ത്തു.
ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടി തുടരാനാകില്ലെന്ന് സെനറ്റ് ജുഡീഷ്യറി ചെയര്‍മാന്‍ - Trump latest news
യുക്രൈന്‍ വിവാദങ്ങള്‍ പുറത്തുകൊണ്ടുവന്നയാള്‍ കോടതിയില്‍ വന്ന് മൊഴി നല്‍കാതെ ഇംപീച്ച്മെന്‍റ് നടപടി മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് സെനറ്റ് ജുഡീഷ്യറി ചെയര്‍മാന്‍ ലിന്‍ഡ്‌സേ ഗ്രഹാം അഭിപ്രായപ്പെട്ടു.
![ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടി തുടരാനാകില്ലെന്ന് സെനറ്റ് ജുഡീഷ്യറി ചെയര്‍മാന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5024347-50-5024347-1573438076282.jpg)
അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്‍റും, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ മുഖ്യ എതിരാളിയാകാനും സാധ്യതയുള്ള ജോ ബൈഡനെതിരെയും അദ്ദേഹത്തിന്‍റെ മകനെതിരെയും അന്വേഷണം നടത്താന്‍ ഡൊണാള്‍ഡ് ട്രംപ് യുക്രൈന്‍ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടുവെന്നതാണ് ട്രംപിനെതിരായ ആരോപണം. ജോ ബൈഡനെതിരെ കേസെടുക്കാനായി യുക്രൈയിന് നല്‍കുന്ന 400 മില്യണ്‍ ഡോളറിന്‍റെ സഹായം ട്രംപ് മരവിപ്പിച്ചു എന്നും ആരോപണമുണ്ട്.
അതേസമയം ആരോപണം നിഷേധിച്ച ട്രംപ്, യുക്രൈന്‍ പ്രസിഡന്‍റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ ശബ്‌ദരേഖ പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിൽ എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നിയാൽ താന്‍ രാജിക്ക് തയാറാണെന്നും ട്രംപ് അറിയിച്ചിരുന്നു.